മൂവാറ്റുപുഴ: വിൽപനക്ക് കൊണ്ടുവന്ന മൂന്നുകിലോ കഞ്ചാവുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ബബ്ലു മണ്ഡൽ (31), സൗമ്യ മണ്ഡൽ (24) എന്നിവരെയാണ് മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പെരുവുംമൂഴിയിലെ വാടക കെട്ടിടത്തിൽ താമസിച്ചുവരുന്ന പ്രതികൾ അരക്കിലോ വീതമുള്ള ആറ് പൊതികളിലാക്കി കഞ്ചാവ് മൂവാറ്റുപുഴ ഭാഗത്ത് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാനായി പോകുംവഴിയാണ് എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തെ തുടർന്ന് പിടിയിലാകുന്നത്.
സ്ഥിരം കഞ്ചാവ് വിൽപനക്കാരായ പ്രതികൾ കഴിഞ്ഞദിവസമാണ് നാട്ടിൽപോയി കഞ്ചാവുമായി എത്തിയത്. നാളുകളായി കഞ്ചാവ് വിൽപന നടത്തിവരുന്ന സംഘം ആദ്യമായാണ് പിടിയിലാകുന്നത്. പ്രിവന്റിവ് ഓഫിസർമാരായ പി.പി. ഹസൈനാർ, സാബു ജേക്കബ്, സി.ഇ.ഒമാരായ റസാക്ക്, ലിബു, സുനിൽ, സൂരജ്, നൈനി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.