മൂവാറ്റുപുഴ: മേഖലയിൽ വീണ്ടും ഹെപ്പറ്റൈറ്റിസ് ബി വിഭാഗത്തിലുള്ള മഞ്ഞപ്പിത്തം വ്യാപിക്കുന്നു. സൂചി, സിറിഞ്ച്, ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവ അണു വിമുക്തമാക്കാതെ ഉപയോഗിക്കുന്നതിലൂടെയും രക്തം കൈമാറ്റം ചെയ്യുന്നതിലൂടെയുമാണ് ഈ രോഗം പടരുന്നത്.
നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് വാളകം, പായിപ്ര പഞ്ചായത്തുകളിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനകം ഇരുപതോളം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
ക്ഷീണം, സന്ധിവേദന, ഇടവിട്ടുള്ള പനി, തലക്കറക്കം, ഛർദി, വിശപ്പില്ലായ്മ, വയറുവേദന, വയറിളക്കം, ശരീരത്തിന് മഞ്ഞനിറം, മൂത്രത്തിന് കടുത്ത നിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തലകറക്കം, ഛർദി, വിശപ്പില്ലായ്മ, തളർച്ച, പേശീ-സന്ധിവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് മഞ്ഞപ്പിത്തം, കടും നീലനിറത്തിലുള്ള മൂത്രം അയഞ്ഞ മലം തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ജനങ്ങളെ ബോധവത്കരിക്കുകയും ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ നൽകുക എന്നതുമാണ് പ്രധാന പ്രതിരോധ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.