മൂവാറ്റുപുഴ: കല്ലൂർക്കാട് 40 കിലോ കഞ്ചാവ് കണ്ടെടുത്ത കേസില്‍ ഒരാളെകൂടി െപാലീസ് അറസ്റ്റ് ചെയ്തു. പായിപ്ര കുറ്റിയാനിക്കല്‍ വീട്ടില്‍ മാധവ് കെ. മനോജിനെയാണ് (26) ജില്ല െപാലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിെല പ്രത്യേക സംഘം പിടികൂടിയത്. കല്ലൂർകാട് കഞ്ചാവുകേസിൽ മുഖ്യപ്രതിയായ റസലിെൻറ സാമ്പത്തിക ഇടപാട് നിയന്ത്രിക്കുന്നത് മാധവാണ്.
കഞ്ചാവുസംഘത്തിെൻറ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതും ആവശ്യക്കാർ പണം നൽകുന്നതും ഇയാളുടെ അക്കൗണ്ട് വഴിയാണ്.
പുറമെ ഇയാൾ കഞ്ചാവ് വിൽപനയും നടത്തുന്നുണ്ട്. കാൽക്കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയാണ് വിൽപന. ആന്ധ്രയിൽനിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് റസൽ വാടകക്കെടുത്ത മഞ്ഞള്ളൂരിലെ വീട്ടിൽനിന്ന് 40 കിലോ കഞ്ചാവ് പിടികൂടിയത്. ഇവർക്ക് കഞ്ചാവ് നൽകുന്ന ആന്ധ്ര സ്വദേശി പല്ലശ്രീനിവാസ റാവുവിനെ ആന്ധ്രയിൽ ചെന്ന് റൂറൽ െപാലീസ് സാഹസികമായി അറസ്റ്റുചെയ്തിരുന്നു.
ഇതോടെ ഈ കേസിൽ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി. കേരളത്തിലെ വമ്പൻ മയക്കുമരുന്ന് ശൃംഖലയെയാണ് പിടികൂടാൻ കഴിഞ്ഞതെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.
എസ്.എച്ച്.ഒ എം. സുരേന്ദ്രൻ, എസ്.ഐമാരായ പി.എം. ഷാജി, കെ.വി. നിസാർ, സീനിയർ സിവിൽ െപാലീസ് ഓഫിസർമാരായ ജിമ്മോൻ ജോർജ്, ടി. ശ്യാംകുമാർ, പി.എൻ. രതീശൻ, ജാബിർ, മനോജ്, രഞ്ജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.