കല്ലൂർക്കാട് ഫയർ സ്​റ്റേഷനും ബസ് സ​്​റ്റാൻഡും വെള്ളത്തിൽ

മൂവാറ്റുപുഴ: കനാൽ കര കവിഞ്ഞതിനെ തുടർന്ന് ഫയർസ്​റ്റേഷനും, ബസ് സ്​റ്റാൻഡും വെള്ളത്തിനടിയിലായി. കനത്ത മഴയിൽ എം.വി.ഐ.പി. കനാൽ കരകവിഞ്ഞതിനെ തുടർന്നാണ് കല്ലൂർക്കാട് ഫയർ സ്​റ്റേഷനും

ബസ് സ്​റ്റാൻഡും വെള്ളത്തിനടിയിലായത്. ബസ് സ്​റ്റാൻഡിൽ അഞ്ചടിയോളം വെള്ളം കയറി. ഫയർ സ്​റ്റേഷനിൽ വെള്ളം ഉയർന്നതോടെ ഓഫിസിൽ നിന്നുള്ള സാധന സാമഗ്രികൾ മാറ്റേണ്ടിവന്നു. മാവുടിയിൽ വീടുകളിൽ വെള്ളം കയറിയ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ഫോഴ്സ് സംഘം പോകാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഫയർ സ്​റ്റേഷനിൽ വെള്ളം കയറിയത്.

Tags:    
News Summary - Kallurkadu fire station and bus stand under water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.