മൂവാറ്റുപുഴ: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ആരംഭിച്ച നഗരവികസനം മുടന്തിനീങ്ങുന്നതിൽ പ്രതിഷേധിച്ച് നഗരവികസന ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ബുധനാഴ്ച തുടക്കമാകും.
ആദ്യഘട്ടമായി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമ ഹരജിയിലേക്കുള്ള ഒപ്പ് ശേഖരണം രാവിലെ 10ന് നഗരസഭ ഓഫിസ് മന്ദിരത്തിന് മുന്നിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ ആരംഭിക്കും. നാലുദിവസംകൊണ്ട് 28 വാര്‍ഡുകളിലെയും മുഴുവന്‍ പേരുടെയും ഒപ്പ് ശേഖരിച്ച് ആഗസ്റ്റ് ആദ്യവാരം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് ഭാരവാഹികളായ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, എസ്. മോഹന്‍ദാസ്, സുര്‍ജിത് എസ്തോസ്, എം.ബി. പ്രമോദ് കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
തുടര്‍ന്ന് എം.സി റോഡ് ഉപരോധം, പ്രാദേശിക ഹര്‍ത്താല്‍, അനിശ്ചിതകാല ഉപവാസം, കെ.ആര്.എഫ്.ബി ഓഫിസ് ഉപരോധം, സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ തുടങ്ങിയ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. കാലതാമസം, നടത്തിപ്പിലെ നിരന്തര വീഴ്ചകൾ, വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ തുടങ്ങിയ കാരണങ്ങളാണ് വികസനത്തിന് തടസ്സമാകുന്നത്. നഗരവികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുക, കെ.എസ്.ടി.പി പദ്ധതി രൂപരേഖ അനുസരിച്ചുള്ള ഭൂമി ഏറ്റെടുക്കുക, പുറമ്പോക്ക് ഭൂമിയും നിലവില്‍ ഏറ്റെടുത്ത മുഴുവന്‍ ഭൂമിയും വികസനത്തിന് ഉപയോഗിക്കുക, മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിച്ച് പദ്ധതി പ്രകാരമുള്ള പാർക്കിങ് സൗകര്യം ഉള്‍പ്പെടെയുള്ളവ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മുഖ്യമന്ത്രിക്ക് ഭീമഹരജി സമര്‍പ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.