കെ. രവികുമാർ നാട്യാലയത്തിന്​ അവാർഡ്

മൂവാറ്റുപുഴ: മുരളി മോഹനൻജിയുടെ സ്മരണാർഥം കുടുംബം ഏർപ്പെടുത്തിയ 11,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന മൂന്നാമത് കർമയോഗി പുരസ്കാരത്തിന് കലാസപര്യയിലൂടെ സമൂഹ സേവനം നടത്തുന്ന കെ. രവികുമാർ നാട്യാലയ അർഹനായി.

മൂന്ന് പതിറ്റാണ്ടിന്റെ നൃത്താധ്യാപന സപര്യയാണ് കെ. രവി കുമാറിന്റേത്. ഡോ. എം.പി. അപ്പു ചെയർമാനും പ്രഫ. ഇ.വി. നാരായണൻ, ഡി. രാധാകൃഷ്ണൻ, ശ്രീജിത് മോഹൻ, എസ്. സന്തോഷ്, പി.കെ. സത്യൻ എന്നിവരടങ്ങുന്ന പുരസ്കാര നിർണയ സമിതിയാണ് തെരഞ്ഞെടുത്തത്. ഡിസംബർ നാലിന് വൈകീട്ട് നാലിന് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ഡോ. എൻ. ഗോപാലകൃഷ്ണൻ പുരസ്കാര സമർപ്പണം നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.