താലൂക്ക് സർവേയറെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മൂവാറ്റുപുഴ: താലൂക്ക് സർവേയറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. മഞ്ഞള്ളൂർ സ്രാമ്പിക്കൽ മാത്യുവിനെയാണ് (65) വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.മഞ്ഞള്ളൂർ സ്വദേശിനി വീട്ടമ്മ തനിക്ക് ലഭിച്ച പട്ടയഭൂമി അളന്നുതിരിച്ച് നൽകുന്നതിന് അപേക്ഷ നൽകിയതിനെ തുടർന്ന് സർവേ നടപടിക്ക് സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം.

നിയമാനുസൃതം നോട്ടീസ് നൽകിയാണ് സർവേയർ സ്ഥലത്തെത്തിയത്. സ്ഥലം അളക്കാൻ നടപടി ആരംഭിച്ചപ്പോൾ തന്നെ സ്ഥലത്തിന്റെ അതിർത്തി കക്ഷിയായ മാത്യു ഇത് തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്ന് അവകാശവാദമുന്നയിച്ചു.

രേഖകൾ നൽകാൻ സർവേയർ ആവശ്യപ്പെട്ടപ്പോൾ ഇയാൾ വെട്ടുകത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചു. ഇതേ തുടർന്ന് ജോലി പൂർത്തീകരിക്കാനായില്ല.തുടർന്ന് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഡ്യൂട്ടി സമയത്ത് ആക്രമിക്കാൻ ശ്രമിച്ചതിനും എതിരെ നടപടിയെടുക്കാൻ തഹസിൽദാർ വാഴക്കുളം പൊലീസിന് കത്ത് നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. മാത്യുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.    

Tags:    
News Summary - man has been arrested in the case of trying to attack the taluk surveyor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.