മൂവാറ്റുപുഴ: ഭൂരഹിതരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. മാറാടി സ്മാർട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആകെ 44 ലക്ഷം രൂപ ചെലവിൽ മികച്ച നിലവാരത്തിലാണ് മാറാടി സ്മാർട് വില്ലേജ് ഓഫിസ് ഒരുക്കിയിരിക്കുന്നത്. പ്രാദേശികമായി സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഡീൻ കുര്യാക്കോസ് എം.പി (ഓൺലൈനായി പങ്കെടുത്തു.ജില്ലാ കളക്ടർ എൻ.എസ്.കെ . ഉമേഷ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ബേബി, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, വാർഡ് കൗൺസിലർ രാജശ്രീ രാജു,, ആർ.ഡി.ഒ ഷൈജു പി. ജേക്കബ്, നിർമിതി കേന്ദ്രം റീജിയണൽ എൻജിനീയർ ഡോ. റോബർട്ട് വി. തോമസ്, തഹസിൽദാർമാരായ രഞ്ജിത്ത് ജോർജ്ജ്, പി.പി . അസ്മ ബീവി തുടങ്ങിയവർ പങ്കെടുത്തു.
പെരുമ്പാവൂര്‍: രായമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി കെ. രാജന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനവും എം.എൽ.എ നിര്‍വഹിച്ചു. കെട്ടിടത്തിൽ വില്ലേജ് ഓഫീസറുടെ മുറി, പ്രവര്‍ത്തന ഹാള്‍, സന്ദര്‍ശകര്‍ക്കുള്ള മുറി, റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മുറി, ശുചിമുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫര്‍ണിച്ചറുകളും സജ്ജമാക്കിയിട്ടുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ. എ. കൗശീകന്‍, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ആശ സി. എബ്രഹാം, തഹസില്‍ദാര്‍ ജോര്‍ജ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരന്, വാര്‍ഡ് മെംബര്‍ ടിന്‍സി ബാബു എന്നിവര്‍ സംസാരിച്ചു.
കിഴക്കമ്പലം: കിഴക്കമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് ഓൺലൈനായി റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങിൽ പി.വി. ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർമിതി കേന്ദ്ര റീജണൽ എൻജിനീയർ റോബർട്ട് വി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശാ സി. എബ്രഹാം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ .എം . അൻവർ അലി, ഗ്രാമപഞ്ചായത്ത് മെമ്പർ അസ്മ അലിയർ, മൂവാറ്റുപുഴ ആർ.ഡി.ഒ ഷൈജു പി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.