മൂവാറ്റുപുഴ: പണ്ടപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജീവൻരക്ഷ മരുന്നുകൾ അടക്കം ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായി. കാലാവധി തീർന്ന 50 ലക്ഷം രൂപയോളം വില വരുന്ന മരുന്നുകളാണ് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ കൂട്ടിയിട്ടിരിക്കുന്നത്. ഇൻസുലിനും ആന്റിബയോട്ടിക്കുകളും ഉൾപ്പെടെ വിലപിടിപ്പുള്ള മരുന്നുകളാണ് പലതും.
കഴിഞ്ഞ ദിവസം സി.എച്ച്.സിക്ക് സമീപം നടന്ന തീപിടിത്തത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച നിലയിൽ മരുന്നുകൾ കണ്ടെത്തിയത്. നിർധന രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകേണ്ട ആശുപത്രി അധികൃതരുടെ വീഴ്ചയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.