മൂവാറ്റുപുഴ: കാഴ്ച വിരുന്നൊരുക്കി ദേശാടന കിളികൾ എത്തി. മൂവാറ്റുപുഴ കിഴക്കേക്കര പാടശേഖരമാണ് ദേശാടന കിളികളുടെ താവളമായിരിക്കുന്നത്. വർഷങ്ങളായി എല്ലാ ജനുവരിയിലും വരാറുണ്ടായിരുന്ന പക്ഷികൾ രണ്ടുവർഷമായി എത്തിയിരുന്നില്ല. വർഷം മുഴുവൻ ജലസമൃദ്ധമായ പാടശേഖരത്തിൽ ദേശാടനകിളികൾ എത്തിയിട്ട് ഒരാഴ്ചയായി.
കൂടുതല്‍ എത്തിയിരിക്കുന്നത് കാട്ടുതാറാവുകള്‍ എന്നറിയപ്പെടുന്ന വിസിലിങ് ഡെക്കുകളാണ്. നീലക്കോഴികളും വന്നിട്ടുണ്ട്. വിസ്മയം തീര്‍ക്കുന്ന പക്ഷികളെ കാണാൻ നിരവധിപേർ പാടശേഖരത്തിലെത്തുന്നുണ്ട്. പാടശേഖരത്തിലെ ജലസമൃദ്ധിയിൽ കളിച്ച് ഇരതേടുന്ന കാട്ടുതാറാവിൻ കൂട്ടത്തിന്റെറ പ്രകടനം കണ്ണിന് കുളിരേകുന്നുണ്ട്.
കിഴക്കേക്കര പാടശേഖരം വര്‍ഷങ്ങളായി ദേശാടന പക്ഷികളുടെ ഇഷ്ടതാവളമാണ്. കിഴക്കേകര മണിയങ്കുളം പാടത്ത് സുലഭമായ ഞണ്ട്, ഞവണിക്ക, ചെറുപരലുകള്‍ എന്നിവയാണ് പക്ഷികളുടെ ഇഷ്ട ഭക്ഷണം.
കൊടുംതണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ചൂടു കലാവസ്ഥയും ഭക്ഷണവും തേടി അയ്യായിരത്തിലേറെ കിലോമീറ്റര്‍ താണ്ടിയാണ് ഇവയുടെ വരവ്. ജീവചക്രത്തിന്റെ അനിവാര്യമായ ഒരു കാലയളവ് പൂര്‍ത്തിയാക്കി ദേശാടനപക്ഷികള്‍ തിരികെ പോകും. ആദ്യമെത്തുന്നതും ആദ്യം തിരിച്ചുള്ള യാത്ര ആരംഭിക്കുന്നതും കാട്ടുതാറാവുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.