നഗരത്തിലെ നെഹൃപാർക്ക് റൗണ്ടിൽ പുൽത്തകിട് വച്ചു പിടിപ്പിച്ച് മനോഹരമാക്കിയപ്പോൾ  

പുൽത്തകിടികളും ചെടികളും നിറഞ്ഞ്​ മൂവാറ്റുപുഴ പട്ടണം; നഗരസൗന്ദര്യവൽക്കരണം അവസാന ഘട്ടത്തിലേക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴ പട്ടണത്തിലെ നഗരസൗന്ദര്യവൽക്കരണം അവസാന ഘട്ടത്തിലേക്ക്. സുൽത്താൻ ബത്തേരി നഗരത്തെ അനുസ്മരിക്കുന്ന തരത്തിൽ അണിഞ്ഞൊരുങ്ങുകയാണ് മൂവാറ്റുപുഴ നഗരം. റോഡി​െൻറ മീഡിയനുകളും കവലകളും ഉദ്യാനം പോലെയാക്കി മാറ്റുന്നതിനുള്ള ജോലികൾ അന്തിമ ഘട്ടത്തിലാണ്.

നെഹൃ പാർക്ക്, ചാലിക്കടവ്, വെള്ളൂർക്കുന്നo, പി.ഒ ജങ്​ഷൻ തുടങ്ങി നഗരത്തിലെ പ്രധാന കവല തുടങ്ങിനഗരത്തിലെ മുഴുവൻ മീഡിയനുകളും പുൽത്തകിടികളും ചെടികളും നട്ടുപിടിപ്പിക്കുകയാണ്. മെക്സിക്കൻ ഗ്രാസ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. സാഗോ പാം, പൂച്ചെടികൾ എന്നിവയും മീഡിയനുകളിലും റൗണ്ട് എബൗട്ടുകളിലും വച്ചു പിടിപ്പിച്ചിട്ടുണ്ട്.

നഗര സൗന്ദര്യവൽക്കരണത്തി​െൻറ ഭാഗമായി മീഡിയനുകളുടെ അറ്റകുറ്റപ്പണികളും നടത്തി. തകർന്നു കിടക്കുന്ന കമ്പിവേലികൾ നീക്കം ചെയ്തു. മീഡിയനിലെ മണ്ണ് നീക്കം ചെയ്തു പുല്ലു വളരുന്നതിന് അനുയോജ്യമാക്കി പുനഃസ്ഥാപിച്ചാണ് ചെടികളും പുല്ലുകളും പിടിപ്പിച്ചത്.  കഴിഞ്ഞരണ്ടാഴ്ചയായി സൗന്ദര്യവൽക്കരണത്തിന് തുടക്കം കുറിച്ചിട്ട് . നഗരസഭയുടെ സഹകരണ ത്തോടെ  പരിസ്ഥിതി സംഘടനയായ  ട്രീ ആണ് പദ്ധതി നടപ്പാക്കുന്നത്.  നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതും കാൽനട കാൽനടയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നതുമായ കേബിളുകൾ, പോസ്റ്റുകൾ തുടങ്ങിയവയും നീക്കം ചെയ്തു.


അനധികൃതമായി മീഡിയനിലും വൃക്ഷങ്ങളിലും സ്ഥാപിച്ചിട്ടുള്ള മുഴുവൻ പരസ്യ ബോർഡുകളും ഒഴിവാക്കി. പദ്ധതിയുടെ ഭാഗമായി മർച്ചന്റ് അസോസിയേഷൻ നേതൃത്വത്തിൽ മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും പൂച്ചെടികൾ നട്ടുവളർത്തി മനോഹരമാക്കാനും റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ പൂന്തോട്ടങ്ങൾ ഒരുക്കാനും നഗരസഭയ്ക്ക് പദ്ധതിയുണ്ട്.

Tags:    
News Summary - Muvattupuzha city beautification to the final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.