മൂവാറ്റുപുഴ: മൂന്നു പുഴകളുടെ സംഗമ വേദിയായ നഗരത്തിലെ ചന്തകടവിനെയും കിഴക്കേകര, പുഴക്കരകാവ് കടവുകളെയും ബന്ധപെടുത്തി തൂക്കുപാലം നിർമിക്കണമെന്ന ആവശ്യം ശക്തമായി. മൂവാറ്റുപുഴയാറിന്റെയും കോതമംഗലം, തൊടുപുഴ ആറുകളുടെയും സംഗമ വേദിയായ ത്രിവേണി സംഗമത്തിൽ മൂന്നു കരകളെയും ബന്ധിപ്പിച്ച് തൂക്കുപാലം നിർമിക്കണമെ ന്ന ആവശ്യത്തിന് മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
വ്യാപാരകേന്ദ്രമായ കാവുംങ്കരയിലെ ചന്തക്കടവിൽ നിന്ന് കിഴക്കേക്കരക്ക് കോൺക്രീറ്റ് പാലം നിർമിക്കാനാവില്ലെന്ന് വന്നതോടെയാണ് ഈ ആവശ്യം ഉയർന്നത്. ത്രിവേണിസംഗമത്തിൽ കോൺക്രീറ്റ് പാലം നിർമിക്കാനാവില്ലന്ന് വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ തൂക്കുപാലം എന്ന ആവശ്യവും നടന്നില്ല.
പിന്നീട് കിഴക്കേകരയെ ബന്ധിപ്പിച്ച് ചന്തക്കടവിന് മുകളിൽ ചാലിക്കടവിൽ കോൺക്രീറ്റ് പാലം യാഥാർഥ്യമാകുകയും ചെയ്തു . ജോസഫ് വാഴക്കൻ എം.എൽ.എയായിരുന്ന സമയത്ത് പുഴയോര നടപാതയ്ക്കൊപ്പം തൂക്കുപാലവും നിർമിക്കാൻ പദ്ധതി ഇട്ടെങ്കിലും നടപ്പായില്ല.
ഇതിനിടെ നഗരസഭ, കേന്ദ്രസർക്കാർ സഹായത്തോടെ ലതാ പാലത്തിനു സമീപം ഡ്രീംലാന്റ് പാർക്കും പേട്ടയുമായി ബന്ധപ്പെടുത്തി തൊടുപുഴ ആറിന് കുറുകെ തൂക്കുപാലം നിർമിക്കാനും നടപടികൾ പൂർത്തിയാക്കി. ഇതോടെയാണ് ത്രിവേണി സംഗമത്തിൽ മൂന്നു കരകളെ ബന്ധപെടുത്തി തൂക്കുപാലം നിർമിക്കണമെന്ന ആവശ്യം വീണ്ടും ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.