പുതുതായി നിർമിച്ച പൊലീസ് സ്​റ്റേഷ​െൻറ സൗകര്യങ്ങൾ റൂറൽ എസ്​.പി കെ.കാർത്തിക് നോക്കിക്കാണുന്നു

മൂവാറ്റുപുഴ പുതിയ പൊലീസ് സ്​റ്റേഷനിൽ സ്ത്രീ,പുരുഷ, ട്രാൻസ് സെല്ലുകൾ

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ പുതുതായി നിർമിച്ച പൊലീസ് സ്​റ്റേഷനിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക സെല്ലുകൾ ഉണ്ടാകുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. പുതുതായി നിർമിച്ച സ്​റ്റേഷ​െൻറ സൗകര്യങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.

845 ചതുരശ്ര മീറ്ററിൽ രണ്ടു നിലകളിലായാണ് കെട്ടിടം ഉയരുന്നത്. ആധുനിക സൗകര്യങ്ങളോടെ ആണ് സ്​റ്റേഷൻ ഒരുക്കിയിരിക്കുന്നത്.

പ്രത്യേക സന്ദർശക റൂം, ഭക്ഷണശാല, ഉദ്യോഗസ്ഥർക്ക് വിശ്രമ മുറികൾ എന്നിവ പുതിയ കെട്ടിടത്തിൽ ഉണ്ടാകും. 2.95 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.

മരിച്ച എ.എസ്.ഐ സി.എ ഗോപിയുടെ കുടുംബത്തിനുള്ള സഹായം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് കുടുംബത്തിന് കൈമാറി. പൊലീസ് ഓഫിസേഴ്സ് അസോസിയേഷനുകളുടെ എറണാകുളം റൂറൽ, സിറ്റി ജില്ല കമ്മിറ്റികൾ സംയുക്തമായി സമാഹരിച്ച പതിമൂന്ന് ലക്ഷത്തോളം രൂപയാണ് കൈമാറിയത്. മൂവാറ്റുപുഴ ട്രാഫിക് സ്​റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, ജില്ല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - New Muvattupuzha police station Female, male, and trans cells

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.