മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലേക്ക് വാങ്ങിയ അൾട്രാസൗണ്ട് സ്കാൻ മെഷീന്റ പ്രവർത്തനവും ആരംഭിച്ചില്ല. ഡോക്ടറും, ജീവനക്കാരും ഇല്ലാത്തതാണ് മെഷീൻ കട്ടപ്പുറത്തിരിക്കാൻ കാരണം. എൻ.ആർ.എച്ച്.എം ഫണ്ട് ഉപയോഗപ്പെടുത്തി മൂന്നുവർഷം മുമ്പാണ് അൾട്രാസൗണ്ട് സ്കാൻ മെഷീൻ വാങ്ങിയത്. എന്നാൽ, മെഷീൻ പ്രവർത്തിപ്പിക്കാൻ വേണ്ട മുറി സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യം പ്രവർത്തനം ആരംഭിക്കാതിരുന്നത്. പ്രതിഷേധവും പത്രവാർത്തകളും വന്നതോടെ കഴിഞ്ഞ ഏപ്രിലിൽ മെഷീൻ ലേബർ റൂമിനുസമീപം സ്ഥാപിച്ചു.
മാസം ആറ് കഴിഞ്ഞിട്ടും ഇതിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ലക്ഷങ്ങൾ വിലവരുന്ന മെഷീനാണ് ഉപയോഗിക്കാതെ അനാഥമായി ഇട്ടിരിക്കുന്നത്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നും, ഇടുക്കി ജില്ലയിൽ നിന്നും നൂറുകണക്കിനാളുകൾ ദിനേന ചികിത്സ തേടിയെത്തുന്ന ജനറൽ ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാൻ മെഷീൻ സ്ഥാപിക്കണമെന്ന തുടർച്ചയായ ആവശ്യത്തെ തുടർന്നായിരുന്നു എൻ.ആർ.എച്ച്.എം മെഷീൻ വാങ്ങിനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.