മൂവാറ്റുപുഴ: മേഖലയിൽ പകർച്ചപ്പനി വ്യാപിക്കുന്നു. പനിബാധിച്ച് നിരവധി പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
ശനിയാഴ്ച മാത്രം അറുപതോളം പേർ ജനറൽ ആശുപത്രിയിലെത്തി. നിരവധി പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. മൂവാറ്റുപുഴ നഗരസഭക്ക് പുറമെ പായിപ്ര, വാളകം, ആയവന, ആവോലി തുടങ്ങിയ പഞ്ചായത്തുകളിലും പനിബാധിതരുടെ എണ്ണം ഉയരുകയാണ്. പനിയും ജലദോഷവും ചുമയുമാണ് രോഗലക്ഷണങ്ങൾ.
പകർച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും പടരുന്നുണ്ട്. മഴ ആരംഭിച്ചതോടെയാണ് വീണ്ടും വൈറൽ പനി പടരുന്നത്.
ഡെങ്കിപ്പനി പിടിച്ച് നിരവധി പേർ ആശുപത്രികളിൽ എത്തുന്നുണ്ട്.എന്നിട്ടും കൊതുക് നശീകരണത്തിന് നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.