മുളവൂര്‍ പള്ളിപ്പടി ഓലീ റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

മൂവാറ്റുപുഴ: കുടിവെള്ള പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം റോഡിൽ ഒഴുകുന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മുളവൂര്‍ പള്ളിപ്പടി-ഓലി റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. പൈപ്പ് പൊട്ടി  വന്‍ ഗര്‍ത്തം രൂപപ്പെട്ടത് വാഹനാപകടത്തിന് കാരണമാകുമെന്നു നാട്ടുകാര്‍ ആരോപിച്ചു.  

കഴിഞ്ഞ ദിവസമാണ് വന്‍ശബ്ദത്തോടെ പൈപ്പ് പൊട്ടിയത്. ഇതേ തുടര്‍ന്ന് റോഡില്‍ ടാര്‍ ഇളകി വന്‍ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ലക്ഷകണക്കിന് ലിറ്റർ വെള്ളമാണ് പാഴായി കൊണ്ടിരിക്കുന്നത്. പൈപ്പ് പൊട്ടിയ വിവരം വാട്ടര്‍ അതോറിറ്റി അധികൃതരെ അറീയിച്ചങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് നാട്ടുകാര്‍ ആരോപിച്ചു.

പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകുന്നതിനാല്‍ റോഡിന്‍റെ ടാറും ഇളകി റോഡും തകര്‍ന്ന് കൊണ്ടിരിക്കുകയാണ്. അടിയന്തരമായി പൈപ്പ് പൊട്ടിയത് നന്നാക്കിയില്ലങ്കില്‍ റോഡിന്‍റെ തകര്‍ച്ചക്കും കാരണമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. 

Tags:    
News Summary - Pipe burst drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.