മൂവാറ്റുപുഴ: കിഴക്കമ്പലത്തടക്കം ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മൂവാറ്റുപുഴ മേഖലയിൽ താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങി പൊലീസ്. കോവിഡിെൻറ തുടക്കത്തിൽ നടപ്പാക്കിയ തൊഴിൽ കാർഡ് പദ്ധതിയുടെ മാതൃകയിൽ ഇവരുടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം.
തൊഴിൽ കാർഡ് പദ്ധതി ഭൂരിഭാഗം തൊഴിലാളികളും നാടുകളിലേക്ക് മടങ്ങിയതോടെ നിലച്ചിരുന്നു. അന്ന് മൂവാറ്റുപുഴ നഗരത്തിൽ മാത്രം തൊഴിൽ കാർഡ് പദ്ധതി ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ 7668 പേർ രജിസ്റ്റർ ചെയ്തിരുന്നു. തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളുടെ സമ്മതത്തോടെയാണ് തൊഴിൽ കാർഡ് നൽകിയത്.
അന്ന് രജിസ്റ്റർ ചെയ്തവരിൽ മൂവാറ്റുപുഴയിൽ 7000ത്തോളം ബംഗാൾ സ്വദേശികളാണ് ഉണ്ടായിരുന്നത്. 168 അസം സ്വദേശികളും 540 ഒഡിഷ സ്വദേശികളും 168 ബിഹാറികളും 30 യു.പി സ്വദേശികളും രജിസ്റ്റർ ചെയ്തിരുന്നു.
കോവിഡ് വ്യാപനത്തിനുശേഷം നിരവധി അന്തർസംസ്ഥാന തൊഴിലാളികളാണ് മൂവാറ്റുപുഴയിൽ എത്തുന്നത്. എന്നാൽ, പുതുതായി എത്തുന്നവരടക്കം എവിടെയൊക്കെയാണ് താമസിക്കുന്നതെന്നും എവിടെനിന്നാണ് വന്നതെന്നുമുള്ള വിവരങ്ങൾ നിലവിൽ പൊലീസിെൻറ കൈവശമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.