മൂവാറ്റുപുഴ: പ്രവാസി ഫെഡറേഷൻ ജില്ല സമ്മേളനം ഞായറാഴ്ച മൂവാറ്റുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാരത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എൽദോ എബ്രഹാം അധ്യക്ഷത വഹിക്കും.
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.കെ. അഷ്റഫ്, സി.പി.ഐ ജില്ല സെക്രട്ടറി കെ.എം. ദിനകരൻ, ചലച്ചിത്ര അക്കാദമി ഡയറക്ടർ എൻ. അരുൺ, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി.പി. ഷക്കീർ എന്നിവർ സംസാരിക്കും.
പ്രവാസി ക്ഷേമനിധിയിൽ ചേരുന്നതിനുള്ള പ്രായം 60 എന്ന പരിധി പിൻവലിക്കുക, പ്രവാസി പെൻഷൻ 5000 രൂപയാക്കുക, ക്ഷേമനിധിയിൽ ചേരാനുള്ള പ്രവാസി സ്റ്റാറ്റസ് 10 വർഷം കഴിഞ്ഞാൽ നഷ്ടപ്പെടും എന്ന നിയമം പിൻവലിക്കുക, നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ നാമമാത്ര പലിശയിൽ വായ്പ നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കുക, ക്ഷേമനിധി ബോർഡ്, നോർക്ക എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള സമര പരിപാടികൾക്ക് സമ്മേളനം രൂപം നൽകുമെന്ന് ഫെഡറേഷൻ ജില്ല പ്രസിഡന്റ് പി.കെ. രാജീവൻ പറഞ്ഞു.
ജില്ല സെക്രട്ടറി സി.എം. ഇബ്രാഹീം കരീം, സംസ്ഥാന കമ്മിറ്റി അംഗം സി.പി. ഷക്കീർ, ജില്ല കമ്മിറ്റി അംഗങ്ങളായ ഷാജി പാലത്തിങ്കൽ, കെ.എ. സൈനുദ്ദീൻ, കെ.പി. സബീസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.