മൂവാറ്റുപുഴ: നഗരത്തിലെ ജനസാന്ദ്രതയേറിയ കടാതി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ രണ്ടാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയതിൽ വ്യാപക പ്രതിഷേധം. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസും വാര്‍ഡ് കൗണ്‍സിലര്‍ അമല്‍ ബാബുവും ജല അതോറിറ്റി ഓഫിസിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരത്തിന് പിന്തുണയുമായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സൂപ്രണ്ടിങ് എൻജിനീയറെ ഉപരോധിച്ചു.
പ്രശ്നം രൂക്ഷമായതോടെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്, ചെയർമാനെ ഫോണിൽ വിളിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. രണ്ടാഴ്ചയായി ഇവർ പ്രതിനിധീകരിക്കുന്ന 24, 25 വാർഡുകളിൽ കുടിവെള്ളമില്ല. നഗരത്തിലെതന്നെ ഉയർന്ന പ്രദേശങ്ങളാണ് കുര്യൻമല, സംഗമം തുടങ്ങിയ പ്രദേശങ്ങള്‍. നിരവധിതവണ ഉദ്യോഗസ്ഥരുമായി ചെയർമാൻ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു സമരം. കഴിഞ്ഞ ദിവസം മന്ത്രി റോഷി അഗസ്റ്റിനെ പ്രശ്നം ധരിപ്പിച്ചിട്ടും നടപടിയുണ്ടായിരുന്നില്ല. എന്നാൽ, സമരം ആരംഭിച്ചതോടെ മന്ത്രി ഇടപെടുകയായിരുന്നു.
അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. വേനല്‍ കനത്തതോടെ മേഖലയില്‍ കുടിവെള്ള വിതരണം താറുമാറായിരിക്കുകയാണ്.
നഗരത്തിലാകെ ഒന്നിടവിട്ട ദിവസങ്ങളിലാണ് കുടിവെള്ളം എത്തുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലാകട്ടെ കുടിവെള്ളത്തിന് ദിവസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പരാതി ഉയരുമ്പോള്‍ മറ്റ് പ്രദേശങ്ങളിലേക്കുള്ള ജലവിതരണം നിര്‍ത്തി വെള്ളം നല്കുന്ന പൊടിക്കൈയാണ് ഉദ്യോഗസ്ഥര്‍ അവലംബിക്കുന്നത്. വിതരണക്കുഴലിന്റെ വാല്‍വ് പൂര്‍ണമായും തുറക്കാത്തതാണ് ഉയര്‍ന്ന പ്രദേശത്തുകാര്‍ക്ക് വെള്ളം ലഭിക്കാത്തതിന് കാരണം.
വിവിധ ഇടങ്ങളില്‍ അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലും ജലവിതരണം താളംതെറ്റിക്കുന്നു. നഗരസഭ ചെയര്മാന് സമരം നടത്തിയതിന് പിന്നാലെ ചോര്‍ച്ച കണ്ടെത്തി പരിഹരിക്കുന്നതിന് അധികൃതര്‍ ശ്രമമാരംഭിച്ചു. ആവശ്യമെങ്കില്‍ ചോര്‍ച്ച കണ്ടെത്തുന്നതിന് യന്ത്രസഹായം ഉപയോഗപ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുൽസലാം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി.എം. അബ്ദുൽസലാം, ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ ജോയിസ് മേരി ആന്റണി, ജോര്‍ജ് മണ്ണൂര്‍, ബിന്ദു ജയന്, കെ.കെ. സുബൈര്‍, മഹിള കോണ്‍ഗ്രസ് ഭാരവാഹികളായ പി. രജിത, ടി.കെ. സിന്ധു, ജീന ബിജു, കോണ്‍ഗ്രസ് ഭാരവാഹികളായ പി.വി. സാജു, എ.കെ. നാരായണന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.