പെൺകുട്ടിയെ ആക്രമിച്ച പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പിനെതിരെ പ്രതികരിച്ച ദലിത് പെൺകുട്ടിയെ മണ്ണ് മാഫിയ മർദിച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യം തള്ളി. മാറാടിയിൽ അനധികൃത മണ്ണെടുപ്പ് ചോദ്യംചെയ്ത പെൺകുട്ടിയെ മർദിച്ച കേസിലാണ് പ്രതിയുടെ മുൻകൂർ ജാമ്യം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്.

പെൺകുട്ടിക്ക് മുഴുവൻ നിയമസഹായവും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയാണ് നിയമപോരാട്ടം നടത്തിയത്. പെൺകുട്ടിക്കുവേണ്ടി ഹൈകോടതി അഭിഭാഷകനായ പി.എ. മുഹമ്മദ് അസ്ലം ഹാജറായി.

Tags:    
News Summary - The anticipatory bail application was dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.