മൂവാറ്റുപുഴ: പ്രളയത്തിൽ തകർന്ന തോട്ടഞ്ചേരി തൂക്കുപാലത്തിന് പകരം പുതിയതൂക്കുപാലം നിർമിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് ലാപ്സായി. ഫണ്ട് അനുവദിച്ച് അഞ്ച് വർഷം പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാത്തതാണ് തുക ലാപ്സാകാൻ കാരണം.
കാളിയാർ പുഴക്ക് കുറുകെ കടുംപിടി -തോട്ടഞ്ചേരികരകളെ ബന്ധിപ്പിച്ച് രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ച പാലം 2018 ലെ മഹാ പ്രളയത്തിലാണ് തകർന്നത്. ഇരുകരകളിലുമുള്ളവരുടെ പ്രധാന ആശ്രയമായിരുന്ന തൂക്കുപാലം തകർന്നതിനെ തുടർന്ന് നാട്ടുകാരുടെ നിരന്തരപ്രതിക്ഷേധത്തിനൊടുവിൽഅന്നത്തെ എം.എൽ.എ യായിരുന്ന എൽദോ എബ്രഹാം മുൻകൈഎടുത്ത് പുതിയ തൂക്കുപാലം നിർമിക്കാൻ 1.70 കോടിരൂപഅനുവദിപ്പിച്ചിരുന്നു.
നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ വാഹനങ്ങൾക്കു കൂടി സഞ്ചരിക്കാവുന്ന തരത്തിൽ കോൺക്രീറ്റ് പാലം നിർമിക്കണമെന്ന ആവശ്യം ഉയർന്നു. ഇതോടെ ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സഹായത്തോടെ കോൺക്രീറ്റ് പാലം നിർമിക്കാൻ സംസ്ഥാന പദ്ധതി ഒഴിവാക്കി പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിൽ ഉൾപ്പെടുത്തുകയായിരുന്നു .
ഇതിനായി വിശദമായ പദ്ധതി രേഖ സമർപ്പിച്ച് 2 വർഷം പിന്നിട്ടിട്ടും കേന്ദ്ര പദ്ധതിയിൽ ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല . ഇതിനിടെ ഫണ്ട് അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതിനാൽ തൂക്കുപാലം പുനർനിർമാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 1.70 കോടി രൂപ നഷ്ടപെട്ടു. കോൺക്രീറ്റ് പാലത്തിന് കേന്ദ്രസർക്കാറിൻ്റെ അന്തിമ അനുവദി ലഭിക്കാത്തതും സംസ്ഥാന സർക്കാരിൻ്റ തൂക്കുപാലം ഫണ്ട് ലാപ്സായതും , നാട്ടുകാരുടെപാലം എന്ന സ്വപ്നത്തിന് മങ്ങലേൽപിച്ചിട്ടുണ്ട്.
ആയവന പഞ്ചായത്തിലെ കടുംപിടിയേയും -തോട്ടഞ്ചേരിയെയും തമ്മില്‍ ബന്ധിപ്പിച്ച് കാളിയാര്‍ പുഴയ്ക്കു കുറുകെ നിര്‍മ്മിച്ച തൂക്കുപാലം നൂറുകണക്കിനാളുകളുടെ യാത്രമാര്‍ഗമാണ്. തോട്ടഞ്ചേരി - കാരിമറ്റം പ്രദേശങ്ങളേയും, കടുംപിടി - കാലാമ്പൂര് പ്രദേശങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് 2002ല്‍ തൂക്കുപാലം നിര്‍മ്മിച്ചത്.
കാരിമറ്റം - തോട്ടഞ്ചേരി പ്രദേശങ്ങളിലുള്ളവര്‍ക്ക് ആയവന പഞ്ചായത്ത് ആസ്ഥാനത്തേയ്ക്കും കൊച്ചി ദേശീയപാതയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും കാലാമ്പൂര്, കടുംപിടി പ്രദേശങ്ങളിലുള്ളവര്‍ക്ക് രണ്ടാര്‍, തൊടുപുഴ - മൂവാറ്റുപുഴ റോഡിലേക്കും എത്തിച്ചേരുന്നതിനും തൂക്കുപാലം ഏറെ പ്രയോജനകരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.