മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങൾക്ക് നൂറുകണക്കിനാളുകൾ വന്നുപോകുന്ന മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിലെ പൊതുശുചിമുറിക്ക് വാതിലുമില്ല വെള്ളവുമില്ല. അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് ഇതിൽ കയറുന്നവർക്ക് ബോധക്ഷയമുണ്ടായേക്കാവുന്ന സ്ഥിതിയാണ്. സിവിൽ സ്റ്റേഷൻ വളപ്പിലെ പൊതുശൗചാലയത്തിന്റെ സ്ഥിതിയാണിത്. ടാപ്പുകൾ ഒന്നും കാണാനില്ല. ഇതെല്ലാം മോഷ്ടാക്കൾ കൊണ്ടുപോയി.
ഒന്നരപതിറ്റാണ്ട് മുമ്പ് നിർമിച്ച സിവിൽ സ്റ്റേഷനിൽ ഇതിന്റെ നിർമാണത്തിന് ശേഷം അറ്റകുറ്റപ്പണി നടത്തുകയോ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഇവിടെ എത്തുന്നവർ പറയുന്നു. ശുചിമുറിയുടെ വാതിൽ തകർന്ന നിലയിലാണ്. ഇതിനെതിരെ പരാതി ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇവിടെ എത്തുന്ന പൊതുജനങ്ങൾക്ക് മലമൂത്ര വിസർജനത്തിന് മറ്റു മാർഗങ്ങൾ നോക്കേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.