മൂവാറ്റുപുഴ: റാക്കാട് മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മൂന്നുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തു. മംഗലത്തുനട വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ പരീത് (34), ഐരാപുരം ഏറ്റകുടി വീട്ടിൽ ജോൺസൻ മത്തായി (34) എന്നിവരാണ് പിടിയിലായത്. അർധരാത്രി കാറിൽ എത്തിയ സംഘം മലഞ്ചരക്ക് കട കുത്തിത്തുറന്ന് 60 കിലോ കുരുമുളക്, 20 കിലോ ജാതിക്ക, അഞ്ചു കിലോ ജാതിപത്രി എന്നിവയാണ് മോഷ്ടിച്ചത്. ഷിജുവിനും ജോൺസണും എതിരെ ചാലക്കുടി, വാഴക്കുളം, കല്ലൂർക്കാട്, പുത്തൻകുരിശ്, കുന്നത്തുനാട് പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുണ്ട്. താഹിർ വാടകക്ക് എടുത്ത കാറിൽ കറങ്ങിയാണ് മൂവരും മോഷണം നടത്തിയിരുന്നത്. കാലടിയിലെ മലഞ്ചരക്ക് കടയിൽനിന്ന് മോഷണമുതലുകൾ അന്വേഷണസംഘം കണ്ടെടുത്തു.
സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്. ഐ മാരായ വിഷ്ണു രാജു, കെ.എസ്. ജയൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.എസ്. ജോജി, സീനിയർ സി.പി.ഒ മാരായ അനസ്, ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.