മൂവാറ്റുപുഴ: കള്ളു കയറ്റിവന്ന പിക്ക് അപ്പ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. തൊടുപുഴ കോലാനി കൊല്ലംകുന്നേല്‍ ചന്ദ്രന്‍റെ മകന്‍ ദീപു ചന്ദ്രന്‍ (35) ആണ് മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന കള്ളു വീപ്പ തെറിച്ചു വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്കും പരിക്കേറ്റു. പാലക്കാട് നിന്നു കള്ളു കയറ്റി തൊടുപുഴ ഭാഗത്തേക്ക് വന്ന പിക്ക് അപ്പ് ജീപ്പാണ് അപകടത്തിനിടയാക്കിയത്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെ തൊടുപുഴ -മൂവാറ്റുപുഴ റൂട്ടിൽ അച്ചൻകവലയിലാരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ ദീപുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇറ്റലിയില്‍ ജോലി ചെയ്തിരുന്ന ദീപു രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം ഇന്ന് കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അമ്മ പ്രഭാവതി. ഭാര്യ അഞ്ജു. മകന്‍ ഒരു വയസുള്ള ആദിദേവ്. ചിത്രം .മരിച്ച ദീപു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.