കൊച്ചി: ദക്ഷിണ നാവിക കമാൻഡൻറിെൻറ കൊച്ചി മേഖല വള്ളംകളിയിൽ സംയുക്ത ടീമിന് ഓവറോൾ റെഗാറ്റ ട്രോഫി. വെണ്ടുരുത്തി പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച് അംബ ജെട്ടി വരെ നീളുന്ന എറണാകുളം ചാനലിൽ രണ്ട് കിലോമീറ്റർ ദൂരമാണ് തുഴയേണ്ടിയിരുന്നത്. ആറ് ടീമാണ് പങ്കെടുത്തത്.
എ.എസ്.ഡബ്ല്യു സ്കൂൾ, ഡൈവിങ് സ്കൂൾ, ഐ.എൻ.എച്ച്.എസ് സഞ്ജീവനി, സർവേ കപ്പലുകൾ എന്നിവയുടെ സംയുക്ത ടീമാണ് ജേതാക്കൾ. സിഗ്നൽ സ്കൂൾ റണ്ണേഴ്സ് അപ്പായി. നാല് കാറ്റഗറികളിലായി പരമ്പരാഗത വള്ളമായ 'വേലേഴ്സി'യിലായിരുന്നു മത്സരം. വൈസ് അഡ്മിറൽ എ.കെ. ചാവ്ല ട്രോഫികൾ സമ്മാനിച്ചു.
നാവികസേനയുടെ പരമ്പരാഗത കായികവിനോദമാണ് ബോട്ട് പുള്ളിങ് റെഗാറ്റ. 27 അടി നീളമുള്ള കടലിൽ ഉപയോഗിക്കുന്ന ബോട്ട് തുഴഞ്ഞാണ് മത്സരം. ആറുപേരാണ് ഒരു ടീമിൽ ഉണ്ടാകുക. പഴയകാലത്ത് തിമിംഗലങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്നതാണ് ബോട്ട്. വൈദ്യുതിയില്ലാത്ത കാലത്ത് തിമിംഗലത്തിെൻറ ശരീരത്തിൽനിന്ന് എടുക്കുന്ന എണ്ണ കൊണ്ട് വിളക്കുകൾ കത്തിച്ചിരുന്നു.
ഉയർന്ന ശാരീരിക, മാനസിക ബലം വേണ്ടിവരുന്ന വള്ളംകളിയിൽ വിജയിയാകുന്നത് നേവിയിൽ അഭിമാനകരമായാണ് കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.