ആലുവ: ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പിൽ മുന്നണി മര്യാദകൾ ലംഘിച്ച സി.പി.എമ്മിനെതിരെ എൽ.ഡി.എഫ് ഘടകകക്ഷിയായ എൻ.സി.പി കടുത്ത നിലപാടിലേക്ക്. ഇതിെൻറ ഭാഗമായി ഇടതുപക്ഷത്തിന് ഭരണം തിരിച്ചുകിട്ടിയ എടത്തല പഞ്ചായത്തിലടക്കം മുന്നണിയുടെ പരിപാടികളിൽനിന്നെല്ലാം വിട്ടുനിൽക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ സീറ്റുകൾ വീതംെവക്കുന്നത് മുതൽ പല പ്രശ്‌നങ്ങളും സി.പി.എമ്മും എൻ.സി.പിയും തമ്മിലുണ്ടായിരുന്നു. ഇതിനിടയിലാണ് എടത്തല പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് സ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായത്.
പ്രതിഷേധ ഭാഗമായി തെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സാരഥികൾക്ക് എടത്തല പഞ്ചായത്തിൽ നൽകുന്ന സീകരണ പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായി എൻ.സി.പി മണ്ഡലം പ്രസിഡൻറ് എം.എ. അബ്ദുൽ സലാം അറിയിച്ചു. എൽ.ഡി.ഫിൽ മാന്യമായ ഒത്തുതീർപ്പുണ്ടാകുംവരെ ഇത് തുടരാണ് എൻ.സി.പി മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. ജില്ല നേതൃത്വത്തിെൻറ നിർദേശ പ്രകാരമാണിത്.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം എൻ.സി.പി സംസ്ഥാന, ജില്ല കമ്മിറ്റികൾ നിർദേശിച്ച അഫ്സൽ കുഞ്ഞുമോന് നൽകാതെ പാർട്ടി സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന അബ്ദുൽഖാദറിന് നൽകിയതിൽ സംസ്ഥാന നേതൃത്വമടക്കം പ്രതിഷേധത്തിലാണ്. ത്രിതല തെരഞ്ഞെടുപ്പിൽ ജില്ലയിൽതന്നെ സി.പി.എം മുന്നണിമര്യാദ പാലിച്ചില്ലെന്ന് എൻ.സി.പി ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽ അസീസ് കഴിഞ്ഞ ദിവസം പ്രസ്താവനയിൽ ആരോപിച്ചിരുന്നു. എൻ.സി.പിയുടെ സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ സി.പി.എം തട്ടിയെടുത്തു.
എൻ.സി.പിയുടെ കൈവശമിരുന്ന രണ്ട് ജില്ല പഞ്ചായത്ത് സീറ്റുകളിൽ കീഴ്മാട് ഡിവിഷൻ ഏറ്റെടുത്ത സി.പി.എം, പകരം നൽകാമെന്ന് പറഞ്ഞ വാഴക്കുളം ബ്ലോക്ക് ഡിവിഷൻ നൽകിയില്ലെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.