ചെറായി: വൈപ്പിൻ ദ്വീപിലെ സംരംഭകത്വ-തൊഴിലവസര സാധ്യതകൾ പരിചയപ്പെടുത്തി നടത്തി. കുഴുപ്പിള്ളി സൻെറ് അഗസ്റ്റിൻ ഹാളിൽ നടന്ന യുടെ രണ്ടാംദിനത്തിൽ നൈപുണ്യ വികസനം - സംരംഭകത്വം, നേട്ടങ്ങൾ എന്ന വിഷയത്തിൽ കുഫോസ് രജിസ്ട്രാർ പ്രഫ. ഡോ. ബി. മനോജ്കുമാർ ക്ലാസ് നയിച്ചു. കാലാവസ്ഥ വ്യതിയാനത്തിൻെറ ഭാഗമായി തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭവും വേലിയേറ്റവുംമൂലം വൈപ്പിൻ ദ്വീപിൻെറ നിലനിൽപ് കണക്കിലെടുത്താണ് ത്രിദിന സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച സമാപിക്കും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എ. സാജിത്ത്, ബ്ലോക്ക് ഡെവലപ്മൻെറ് ഓഫിസർ ശ്രീദേവി കെ. നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡൻറുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.