ബിസിനസ്​

ഓക്സിജൻ ഡിജിറ്റൽ എക്സ്​പെർട്ട്​ മെഗാ ഷോറൂം തൃശൂരിൽ തുറന്നു തൃശൂർ: ഓക്സിജന്റെ 32ാം ഷോറൂം തൃശൂർ വടക്കേ സ്റ്റാൻഡിനു സമീപം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി ലാപ്ടോപ്പിന്റെ ആദ്യവിൽപന നിർവഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ ഹോം അപ്ലയൻസസിന്റെയും എ.സി. മൊയ്തീൻ എം.എൽ.എ സ്മാർട്ട് ഫോണിന്റെയും ആദ്യവില്പന നിർവഹിച്ചു. ഡീപ് എന്ന ഡിജിറ്റൽ എജുക്കേഷൻ എംപവർമെന്റ് പ്രോഗ്രാമും ഓക്സിജൻ സർവിസ് ഡിവിഷൻ ലോഞ്ചിങ്ങും സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യ നിർവഹിച്ചു. ഡോ. കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ക്ഷേമാവതി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓക്സിജൻ ഗ്രൂപ് സി.ഇ.ഒ ഷിജോ കെ. തോമസ്, സീനിയർ ജനറൽ മാനേജർ സുനിൽ വർഗീസ്, ജനറൽ മാനേജർ പ്രവീൺ പ്രകാശ്, എച്ച്.ആർ ഹെഡ് ജിബിൻ കെ. തോമസ്, റീട്ടയിൽ എക്സ്​പാൻഷൻ ഹെഡ് സെബാസ്റ്റ്യൻ തോമസ് മാർക്കറ്റിങ്​ ഹെഡ് അമൽദേവ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പൂരനഗരിയിൽ ഏറെ അഭിമാനത്തോടെയാണ് ഡിജിറ്റൽപൂരം തീർത്ത, ഓക്സിജൻ പ്രവർത്തനം ആരംഭിക്കുന്നതെന്ന് സി.ഇ.ഒ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഒരുക്കിയിരിക്കുന്നത്. സ്മാർട്ട്ഫോണുകൾക്ക് 20 ശതമാനം വരെ ഓഫറും ലാപ്ടോപ്പുകൾക്ക് 25 ശതമാനം വരെ കിഴിവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9020100100. PHOTO ഓക്സിജന്റെ തൃശൂർ ഷോറൂം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.