കൊച്ചി: കുട്ടമ്പുഴ പന്ത്രപ്ര ആദിവാസി കോളനിയിലെ കാർത്യായനിക്ക് ഇക്കുറി ചെയ്ത വോട്ട് എത്രാമത്തേതെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. വയസ്സ് 88 ആയി. പേരക്കുട്ടിയുടെ മകൾ ഒന്നര വയസ്സുകാരി ആദിനന്ദയെ മടിയിലിരുത്തി അവർ പറഞ്ഞതൊക്കെയും പന്ത്രപ്ര കോളനിയിൽ കൃഷി ചെയ്യാൻ കഴിയുംവിധം വനഭൂമി മാറ്റാൻ കഴിയുന്നില്ലെന്ന ദുരവസ്ഥയെക്കുറിച്ച്.
കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയിലെ പട്ടികവര്‍ഗ സങ്കേതത്തില്‍ താമസിച്ചിരുന്നവരാണ് ഇവർ. പകലും രാത്രിയും കാട്ടാനയുടെയും വനമൃഗങ്ങളുടെയും ശല്യം സഹിക്കാനാകാതെ 67 കുടുംബം പൂയംകുട്ടിപ്പുഴയുടെ തീരത്ത് കണ്ടന്‍പാറയിൽ താമസമുറപ്പിച്ചു. അഞ്ചുവർഷം മുമ്പ് ഇവരെ വനം വകുപ്പിെൻറ സഹകരണത്തോടെ പന്തപ്ര തേക്ക് പ്ലാേൻറഷനില്‍ താമസിപ്പിച്ചു. പുനരധിവാസ ഭാഗമായി ആദ്യഘട്ടത്തില്‍ രണ്ടേക്കര്‍ വീതം സ്ഥലത്തിെൻറ വനാവകാശ രേഖ ഇവർക്ക് നൽകിയിട്ടുണ്ട്.
ഇതിൽ കൃഷിചെയ്യണമെങ്കിൽ മരങ്ങൾ വെട്ടിമാറ്റണം. അതിനിനിയും അനുവാദമില്ല. ഇടക്കിടെ മറിഞ്ഞുവീഴുന്ന മരങ്ങൾ എടുത്തുമാറ്റുന്ന ഭാഗത്താണ് കൃഷി. 350 ചതുരശ്ര അടിയിൽ വീടുനിർമിക്കുന്നതിന് 3.50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 2018 മാർച്ച് 31ന് സഹായധന വിതരേണാദ്ഘാടനം കഴിഞ്ഞെങ്കിലും വീടുകൾ യാഥാർഥ്യമായിട്ടില്ല. ഇപ്പോഴും ആദിവാസികൾ സ്വയം നെയ്തെടുത്ത പനമ്പുകൊണ്ട് മറച്ച കുടിലുകളിലാണ് താമസം.
കോളനിയിലേക്കുള്ള റോഡുകൾ തകർന്ന് തരിപ്പണമായി. പരിതാപകരമായ അവസ്ഥയിലും വോട്ടുചെയ്യുന്നത് മുടക്കുന്നില്ലെന്ന് കാർത്യായനി പറയുന്നു. ആദിനന്ദയുടെ അമ്മ ജിൻസി അയ്യപ്പനും വീട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.