കൊച്ചി: ഇന്ത്യയിൽ അവയവദാനത്തിന് തയാറാകുന്നവർ പത്തുലക്ഷം പേരിൽ ഒരാൾ പോലുമില്ല എന്ന നിലയിലാണ് അനുപാതമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പിെൻറ സമിതിയായ നാഷനല്‍ ഓര്‍ഗന്‍ ആൻഡ് ടിഷ്യു ട്രാന്‍സ്പ്ലാൻറ് ഓര്ഗനൈസേഷന് (നോട്ടോ) ഡയറക്ടര്‍ ഡോ. വാസന്തി രമേഷ് പറഞ്ഞു.
മസ്തിഷ്ക മരണം സംഭവിച്ച ഒരാള്‍ക്ക് ഏകദേശം 40 പേരുടെ ജീവന് രക്ഷിക്കാന്‍ കഴിയും. എന്നാൽ, രാജ്യത്ത് അവയവദാനത്തില്‍ പൊതുജന സ്വീകാര്യതയും പങ്കാളിത്തവും വളരെ കുറവാണ്. അവയവ ദാനവും ട്രാന്സ്പ്ലാേൻറഷനും കൈകാര്യം ചെയ്യാനും ഏകോപിപ്പിക്കാനുമായി സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയിലര്‍ ആൻഡ് ട്രാന്‍സ്പ്ലാേൻറഷന്‍ (എസ്.എഫ്.എച്ച്.എഫ്.ടി) അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 3000 പ്രതിനിധികള്‍ ഓണ്‍ലൈനായി മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
സിഡ്നിയിലെ കാര്‍ഡിയോത്തോറാസിക് ട്രാന്‍സ്പ്ലാൻറ് സര്ജന് ഡോ. കുമുദ് ദിത്താല്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിങ്ങ് ചെയര്മാന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം, എസ്.എഫ്.എച്ച്.എഫ്.ടി പ്രസിഡൻറ് ഡോ. വി. നന്ദകുമാര്‍, എസ്.എഫ്.എച്ച്.എഫ്.ടി സെക്രട്ടറി ജാബിര്‍ അബ്ദുല്ലക്കുട്ടി, ഡോ. റോണി മാത്യു, ഡോ. ജൂലിയസ് പുന്നെന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.