കൊച്ചി: നിർമാണ കാലം മുതലിങ്ങോട്ട് കൊച്ചിയിലെ ഗതാഗത കുരുക്കിെൻറ മുഖ്യ ആണിക്കല്ലുകളിലൊന്നായ പാലാരിവട്ടം മേൽപാലത്തിെൻറ പൊളിക്കൽ തുടങ്ങിയപ്പോഴും കുരുക്കിന് കുറവില്ല. ടാറിങ് നീക്കം ചെയ്യുന്ന പ്രവൃത്തി തുടങ്ങിയ തിങ്കളാഴ്ചയും പാലത്തിനടിയിൽ ഗതാഗത കുരുക്ക് രൂക്ഷമായി. കാക്കനാട് ഭാഗത്തേക്കും വൈറ്റില ഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെയും ഉച്ചക്കുമെല്ലാം പ്രത്യക്ഷപ്പെട്ടത്.
പ്രവൃത്തിയുടെ തുടക്കനാളുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിലും ഞായറാഴ്ച മുതല്‍ പാലാരിവട്ടത്ത് ഭാഗികമായി ഗതാഗത നിയന്ത്രണമുണ്ടാകും. ശനിയാഴ്ച വരെ നിലവിലെ സ്ഥിതി തുടരുമെന്നും ആദ്യ ഘട്ടമെന്ന നിലയില്‍ ഞായറാഴ്ച മുതല്‍ പാലത്തിന് അടിയിലൂടെ വാഹനങ്ങള്‍ കടത്തിവിടില്ലെന്നും ഡി.സി.പി ജി.പൂങ്കുഴലി അറിയിച്ചു. പാലത്തിെൻറ പൊളിക്കലിനോടനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
ട്രയല്‍ റണ്‍ പരിശോധിച്ചശേഷം എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ പിന്നീട് തീരുമാനിക്കും. ടാർ നീക്കം പൂര്‍ത്തിയാക്കിയതിന് ശേഷമാകും ഗതാഗത നിയന്ത്രണം തുടങ്ങുക. ഗര്‍ഡറുകള്‍ മുറിച്ചു നീക്കുമ്പോള്‍ കോണ്ക്രീറ്റുകള് തെറിക്കാതിരിക്കാന്‍ ചുറ്റും ഇരുമ്പ് നെറ്റ് വിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.