കൊച്ചി: നിർമാണത്തകരാറിനെ തുടർന്ന് പുനർ നിർമിക്കുന്ന പാലാരിവട്ടം മേൽപാലത്തിെൻറ പൊളിക്കൽ പ്രവൃത്തി പുരോഗമിക്കുന്നു. ഒന്നര ദിവസത്തിനുള്ളിൽ പാലത്തിൻറെ ഒരുഭാഗത്തെ ടാറിങ് നീക്കം പൂർത്തിയായി.
വൈറ്റില ഭാഗത്തുനിന്ന് ഇടപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ കയറുന്ന ഭാഗത്തെ ടാറിങാണ് പൂർണമായും നീക്കം ചെയ്തത്. ഇതു കൂടാതെ എതിർവശത്തേക്കുള്ള പാലത്തിലെ രണ്ട് സ്പാനുകളുടെ ടാറിങ് ചൊവ്വാഴ്ച വൈകിട്ടോടെ പൂർത്തിയായി.
ബുധനാഴ്ചയോടെ ഈ ഭാഗത്തെ ടാറിളക്കലും പൂർത്തിയാവുമെന്നാണ് കണക്കുകൂട്ടൽ. രണ്ടു എക്സ്കവേറ്ററുകൾ തുടർച്ചയായി നീക്കം ചെയ്യുന്ന ടാർ തൽക്കാലം മുട്ടത്തെ മെട്രോയാർഡിലേക്കാണ് നീക്കുന്നത്.
ടാർ നീക്കം പൂർത്തിയാവുന്നതിന് പിന്നാലെ ഡയമണ്ട് കട്ടർ ഉപയോഗിച്ച് പാലത്തിലെ കോൺക്രീറ്റ് മുറിച്ചു തുടങ്ങും. 17 സ്പാനുകളിൽ വിള്ളൽ വീണ 15 എണ്ണം മാറ്റേണ്ടതുണ്ട്.
ഓരോ ഗർഡറും അതിനു മുകളിലെ ഡെക്ക് സ്ലാബും മുറിക്കും. ആദ്യം നീളത്തിൽ മുറിക്കുന്ന കോൺക്രീറ്റ് ചെറുകഷണങ്ങളാക്കും. അതിനുശേഷം പൊടിച്ചെടുക്കും. പൊടിശല്യവും അപകടവുമൊഴിവാക്കാൻ പാലത്തിന് ചുറ്റും കമ്പിവല കെട്ടിമറച്ചാണ് പൊളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.