പെരുമ്പാവൂര്‍: ഇരുപതോളം വര്‍ഷം തരിശായിക്കിടന്ന കണ്ടന്തറയിലെ കളത്തിപ്പാടത്ത് വിളയിച്ച നൂറുമേനി നെല്‍കൃഷിയുടെ വിജയക്കൊയ്ത്തിനൊപ്പം ഇനി കര്‍ഷകരുടെ കോല്‍ക്കളി ശീലുയരും. ഒന്നാംഘട്ട നെല്‍കൃഷിയുടെ അവസാനത്തില്‍ കൊയ്ത്തും മെതിയും തുടങ്ങിയ ഘട്ടത്തിലാണ് കൂട്ടായ്മയിലുള്ള മുതിര്‍ന്നവരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ കോല്‍ക്കളി പരിശീലനം ആരംഭിച്ചത്. രാത്രി കറ്റമെതിക്കലിനുശേഷം നടന്നിരുന്ന കോല്‍ക്കളി പരിശീലനം അഭ്യസിപ്പിച്ചത് ചിറയന്‍പാടം സമദ് ആശാനായിരുന്നു.
കളത്തിപ്പാടം കര്‍ഷക കൂട്ടായ്മയിലെ ചില അംഗങ്ങളുടെ കല്യാണപ്പരിപാടികള്ക്ക് കോല്‍ക്കളി അരങ്ങേറിയിരുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. കളത്തിപ്പാടത്ത് രണ്ടാംഘട്ട നെല്‍കൃഷി ആരംഭിച്ചതിനോടൊപ്പം 'മര്‍ഹബ മാപ്പിള കോല്‍ക്കളി സംഘം' കലാപ്രവര്‍ത്തനം ആരംഭിച്ചു. ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
ചീഫ് കോഓഡിനേറ്റര്‍ ഇ.എം. അഷ്റഫ്, കെ.കെ. ഫൈസല്‍, ഇജാസ് പരീത്, കെ.എം. ഷമീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുറമെനിന്നുള്ളവരെയും ചേര്‍ത്ത് കലാപ്രവര്‍ത്തനങ്ങള്‍ വിപുല രീതിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. കോല്‍ക്കളി നേരില്‍കണ്ട അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ കലാകാരന്മാരെ അഭിനന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.