പെരുമ്പാവൂര്‍: എം.സി റോഡിലെ കാരിക്കോട് കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും പ്ലൈവുഡ് കമ്പനിയില്‍നിന്ന് പോള കയറ്റിപ്പോയ ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഇരുവാഹനത്തിലെയും ഡ്രൈവര്‍മാര്‍ക്ക് അടക്കം പരിക്കേറ്റു.
ശനിയാഴ്ച ഉച്ചക്ക് 12.40ന് ആയിരുന്നു അപകടം. കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ മേവട പടിഞ്ഞാമുറിയില്‍ ബാബു തോമസ് (40), ലോറി ഡ്രൈവര്‍ ഇലഞ്ഞി കുമ്പളം തടത്തില്‍ വീട്ടില്‍ ജോബി ജോസഫ് (35,) ബസ് യാത്രക്കാരായ കാഞ്ഞിരമറ്റം മാവറ വീട്ടില്‍ നന്ദന (19), അങ്കമാലി ഇടഞ്ഞപ്പുരക്കല് വീട്ടില്‍ സിസിലി (48), തൃശൂര്‍ കൊള്ളാനൂര്‍ ജെര്‍ളി ജോസഫ് (31), ചേറ്റുപുഴ പന്തലാട്ടില്‍ അര്‍ച്ചന (40), രാജക്കാട് മറ്റത്തില്‍ മിഥുന് (40), രായമംഗലം തൃശ്യമംഗലം വീട്ടില്‍ അരുണ്‍കുമാര്‍ (34), കൂത്താട്ടുകുളം പായിക്കണ്ടത്തില്‍ വീട്ടില്‍ ബിജു (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോടുനിന്ന് പാലായിലേക്കുപോയ ബസും കാലടി ഭാഗത്തേക്ക് പോയ മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് സാരമായ പരിക്കുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനത്തിലെയും മുന്‍ ഭാഗം തകര്‍ന്നു. പ്ലൈവുഡ് കമ്പനിയില്‍നിന്നുള്ള പോള റോഡില്‍ ചിതറി. അഗ്നിരക്ഷ സേനയും പൊലീസുമെത്തി ക്രെയില്‍ ഉപയോഗിച്ച് വാഹനങ്ങൾ മാറ്റിയാണ് ഗതാഗതതടസ്സം ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.