മൂന്നാര്‍ പൊട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ ഏറ്റവും പ്രായംകുറഞ്ഞ വളൻറിയറായി നബീല്‍ മുഹമ്മദ്. ഇക്കുറി പത്താംക്ലാസ് കഴിഞ്ഞ നബീല്‍ അപകടം അറിഞ്ഞപ്പോള്‍ തന്നെ ടീം വെല്ഫെയറിനോടൊപ്പം െപട്ടിമുടിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. പെരിങ്ങാലയില്‍ നിന്നും പുറപ്പെട്ട 12 വെല്‍ഫെയര്‍ ടീം അംഗങ്ങളോടൊപ്പമാണ് ഈ 15 കാരനും പോയത്.
2018ൽ ആലുവയിലെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഒരാഴ്ച സജീവമായി പെങ്കടുത്തു. 2019ല്‍ മലപ്പുറത്തുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു.
ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡൻറ് വിജയകുമാര്‍, ദേവികുളം പഞ്ചായത്ത് പ്രസിഡൻറ് സുരേഷ്, മൂന്നാര്‍ സി.ഐ സുമേഷ് എന്നിവരെല്ലാവരും നബീലിനെ പ്രത്യേകം അഭിനന്ദിച്ചാണ് നാട്ടിലേക്ക് പറഞ്ഞയച്ചത്. ഇനിയും ദുരന്തമുണ്ടായാല്‍ അവിടെ സേവന പ്രവര്‍ത്തനത്തിന് എത്തും എന്ന ഉറച്ച നിലപാടാണ് നബീലിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.