കിഴക്കമ്പലം: താമരച്ചാലിൽ രണ്ടിടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ പലയിടത്തും പൈപ്പ് പൊട്ടുന്നതായി ആക്ഷേപം ഉയരുന്നതിനിടെയാണ് താമരച്ചാലിൽ ദിവസങ്ങളായി വെള്ളം പാഴാകുന്നത്.
പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം പരന്ന് ഒഴുകുകയാണ്. ഇത് പഴങ്ങനാട് പാടശേഖത്തിലാണ് എത്തിപ്പെടുന്നത്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസവും പാഴാകുന്നത്. ഒരുമാസം മുമ്പ് ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. പൊട്ടിയ ഭാഗം നന്നാക്കിയാലും തൊട്ടടുത്ത് മറ്റൊരുസ്ഥലത്ത് വീണ്ടും പൊട്ടുകയാണ്.
വെള്ളം ഒഴുകാൻ തുടങ്ങിയതോടെ റോഡിലും വലിയ കുഴികൾ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കിഴക്കമ്പലം മുതൽ പുക്കാട്ടുപടി വരെ ഭാഗത്ത് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ പൈപ്പ് പൊട്ടുന്ന ഭാഗത്ത് നന്നാക്കുന്നതിനായി താഴ്ത്തുന്ന ഭാഗം പിന്നീട് കുഴി രൂപപ്പെടുകയാണ്. അവിടെ ടാർ ചെയ്യാറില്ല. വർഷങ്ങൾക്ക് മുമ്പ് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്ത പ്രദേശമാണിത്.
കഴിഞ്ഞ ദിവസം പുക്കാട്ടുപടി ആശാൻ പടി പെട്രോൾ പമ്പിന് സമീപം കുഴിയിൽ വീണ് ബൈക്കിന് പുറകിലിരുന്ന പെൺകുട്ടി റോഡിൽ വീണ് മരിച്ചിരുന്നു. ഇടക്ക് മഴ ഉണ്ടങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോഴും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പൈപ്പ് പൊട്ടാൻ തുടങ്ങിയതോടെ ഉയർന്ന പ്രദേശങ്ങളായ താമരച്ചാൽ, പഴങ്ങനാട് ഉൾപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇതിനെതിരെ ജല അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവും ഇല്ലന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.