കൊച്ചി: കോർപറേഷൻ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുത്തനെ കുറഞ്ഞതിെൻറ കണക്കുകൾ തങ്ങൾക്ക് അനുകൂലമെന്ന് വിലയിരുത്തി മുന്നണികൾ. യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിേലറിയ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലുമുണ്ടായ പോളിങ്ങിൽ എട്ട് ശതമാനത്തോളം വോട്ടുകളാണ് ഇത്തവണ ചെയ്യാതെ പോയത്. 2010ൽ 70.39ഉം 2015ൽ 69.63 ശതമാനം വീതമായിരുന്ന പോളിങ് ഇത്തവണ 62.01 ആയി.
ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും പോളിങ് ശതമാനം ഇത്രയേറെ താഴ്ന്നത് യു.ഡി.എഫ് ക്യാമ്പിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണകളിലും 70നോടടുത്തും അതിനു തൊട്ടു മുകളിലുമായി പോളിങ് ശതമാനം നിലനിന്നപ്പോഴാണ് വിജയം യു.ഡി.എഫിനൊപ്പമായിരുന്നത്. 0.76 ശതമാനത്തിെൻറ മാത്രം കുറവുണ്ടായ കഴിഞ്ഞ തവണ യു.ഡി.എഫ് സീറ്റുകളിലും ചെറിയ കുറവുണ്ടായി. എന്നാൽ. ഇത്തവണ 7.62 ശതമാനത്തിെൻറ കുറവാണുള്ളത്.
മിക്ക ഡിവിഷനുകളിലും നല്ല രീതിയിൽ പോളിങ് നടന്നിട്ടുണ്ടെന്നും ചില ഡിവിഷനുകളിൽ മാത്രം വോട്ടർമാർ കാര്യമായി എത്താതിരുന്നതാണ് ആകെ പോളിങ് ശതമാനത്തെ ബാധിച്ചതെന്നുമാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്.
അതിനാൽ, ശതമാനം കുറഞ്ഞത് യു.ഡി.എഫിെൻറ വിജയത്തെ ബാധിക്കില്ലെന്ന ആത്മ വിശ്വാസത്തിലാണ് യു.ഡി.എഫ്.അതേസമയം, ഇത്തവണ വിജയം തങ്ങൾക്കൊപ്പമാണെന്നും ഭരണം തിരിച്ചുപിടിക്കുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. എറണാകുളം നഗരത്തിൽ പോളിങ് ശതമാനം കുറഞ്ഞപ്പോഴൊക്കെ ഭരണം എൽ.ഡി.എഫിനൊപ്പം നിന്നിട്ടുണ്ടെന്നാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, വിമതൻമാർ പിടിക്കുന്ന വോട്ടുകൾ കഴിഞ്ഞ കാലങ്ങളിൽ തങ്ങളുടെ ഉരുക്കു കോട്ടകളായി നിന്ന ചില ഡിവിഷനുകൾ നഷ്ടപ്പെടാനിടയാക്കുമെന്ന ആശങ്ക ഇരു മുന്നണികളിലുമുണ്ട്. ശക്തമായ സാന്നിധ്യം അറിയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
കൊച്ചി: പ്രതിസന്ധിഘട്ടങ്ങളിൽ തെരഞ്ഞെടുപ്പുകളോട് നിസ്സംഗത പുലർത്തുന്ന നഗരവാസികളുടെ പതിവ് രീതിയാണ് ഇത്തവണത്തെ െകാച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് വിലയിരുത്തൽ. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ നഗര വോട്ടർമാരിൽ വലിയ വിഭാഗം വിട്ടുനിന്നതാണ് പോളിങ് ഇടിയാൻ കാരണമായത്.
കേരളത്തിൽ ഫ്ലാറ്റ് വാസികളായ വോട്ടർമാർ ഏറ്റവുമധികമുള്ള ജില്ലയിൽ നഗരത്തോട് ചേർന്ന ഭാഗങ്ങളിെല വിവിധ ഡിവിഷനുകളിലാണ് വോട്ടിങ് ഏറെ കുറഞ്ഞത്. എന്നാൽ, പശ്ചിമകൊച്ചിയിലും കോർപറേഷൻ പരിധിക്കകെത്ത നഗരപ്രാന്ത പ്രദേശങ്ങളിലെ ഡിവിഷനുകളിൽ തരതമ്യേന ഉയർന്ന പോളിങ് രേഖപ്പെടുത്തി. കോടതിയുടേതടക്കം ഏറെ വിമർശനങ്ങൾ നേരിടേണ്ടിവന്ന നഗരഭരണമാണ് കൊച്ചിയിൽ കഴിഞ്ഞുപോയത്.
റോഡുകളുെടയും കാനകളുെടയും ശോച്യാവസ്ഥയും മാലിന്യനിർമാർജനത്തിലെ പരാജയവും വെള്ളക്കെട്ടുമൊക്കെയാണ് വിമർശനങ്ങൾക്ക് കൂടുതലും കാരണമായത്. ഇൗ വിമർശനങ്ങളുടെ പ്രതിഫലനം െതരഞ്ഞെടുപ്പിലും ഉണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര, സംസ്ഥാന ഭരണവുമായി ബന്ധെപ്പട്ട പ്രശ്നങ്ങളും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളും വോട്ടർമാരുടെ മനം മടുപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.