കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജില്ലയിൽ ബുധനാഴ്ച ഗതാഗത ക്രമീകരണം ഒരുക്കി. ബുധനാഴ്ച രാവിലെ 6.30ന് കുമ്പളം ടോൾ പ്ലാസയിൽനിന്ന് ജാഥ ആരംഭിച്ച് കഴിഞ്ഞാൽ 11.30 വരെയുള്ള ഗതാഗത ക്രമീകരണങ്ങൾ:
ആലപ്പുഴ ഭാഗത്തുനിന്ന് തൃപ്പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി, ആലുവ, പറവൂർ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും അരൂർ പള്ളി സിഗ്നൽ ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടക്കൊച്ചി, പാമ്പായിമൂല, കണ്ണങ്കാട്ട് പാലം, തേവര ഫെറി ജങ്ഷനിൽ എത്തി വിവിധ ഭാഗങ്ങളിലേക്ക് പോകണം.
വലിയ വാഹനങ്ങൾ മേൽപറഞ്ഞ റൂട്ടിലൂടെ കുണ്ടന്നൂർ ജങ്ഷനിലെത്തി എൻ.എച്ച് 85ലൂടെ മരട്, മിനി ബൈപാസ് ജങ്ഷൻ, പേട്ട ജങ്ഷൻ, എസ്.എൻ ജങ്ഷൻ വഴി സീ പോർട്ട് -എയർ പോർട്ട് റോഡിലെത്തി യാത്ര തുടരണം.
കുണ്ടന്നൂർ ജങ്ഷനിൽ എത്തുന്ന വാഹനങ്ങളിൽ എറണാകുളം, വൈറ്റില ഭാഗത്തേക്ക് പോകേണ്ടവ ഇടത് തിരിഞ്ഞ് തേവര ഫെറി ജങ്ഷനിലൂടെ തുടരണം.
കാക്കനാട്, ഇടപ്പള്ളി, കളമശ്ശേരി, ആലുവ, പറവൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ജങ്ഷനിൽനിന്ന് വലത് തിരിഞ്ഞ് എൻ.എച്ച് 85ലൂടെ മരട്, മിനി ബൈപാസ് ജങ്ഷൻ, പേട്ട ജങ്ഷൻ, എസ്.എൻ ജങ്ഷൻ വഴി സീപോർട്ട്- എയർപോർട്ട് റോഡിലെത്തി യാത്ര തുടരണം.
വൈറ്റില ഭാഗത്തുനിന്ന് പാലാരിവട്ടം, കാക്കനാട് എന്നീ ഭാഗത്തേക്ക് പോകേണ്ട ബസുകളും ലൈറ്റ് മോട്ടോർ വാഹനങ്ങളും മഹാകവി വൈലോപ്പിള്ളി റോഡ്, പൊന്നുരുന്നി റെയിൽവേ ഓവർ ബ്രിഡ്ജ് വഴി തമ്മനം, പാലാരിവട്ടം ജങ്ഷനിൽ എത്തി തുടരണം.
ഇടപ്പള്ളിയിൽ എത്തി അവസാനിക്കുന്നതുവരെ ആലുവ, പറവൂർ, ഗുരുവായൂർ എന്നീ ഭാഗത്തേക്ക് പോകേണ്ട എല്ലാ ബസുകളും വൈറ്റിലയിൽനിന്ന് സഹോദരൻ അയ്യപ്പൻ റോഡ്, കടവന്ത്ര ജങ്ഷൻ, കലൂർ ജങ്ഷൻ, ഇടപ്പള്ളിയിൽ എത്തി യാത്ര ചെയ്യണം.
കളമശ്ശേരി, ആലുവ, കാക്കനാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാലാരിവട്ടം ബൈപാസ് ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് എത്തി സീപോർട്ട് -എയർപോർട്ട് റോഡിൽ യാത്ര തുടരേണ്ടതാണ്. ഇടപ്പള്ളി, ചേരാനല്ലൂർ, പറവൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ജങ്ഷനിൽനിന്ന് ഇടത് തിരിഞ്ഞ് പാലാരിവട്ടംവഴി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം.
NH-544ൽ ഇടപ്പള്ളി മുതൽ ആലുവ വരെ വൈകീട്ട് മുതലുള്ള നിയന്ത്രണം. ഇടപ്പള്ളി ബൈപാസ് ജങ്ഷൻ, ഇടപ്പള്ളി ഫ്ലൈ ഓവർ എന്നിവിടങ്ങളിൽനിന്നും ആലുവ ഭാഗത്തേക്കും ആലുവ ഭാഗത്ത് നിന്ന് ഇടപ്പള്ളി ഭാഗത്തേക്കും ഒരുവിധ വാഹനങ്ങൾക്കും യാത്രാനുമതി ഉണ്ടായിരിക്കില്ല. ഇടപ്പള്ളി ബൈപാസ് ഭാഗത്തുനിന്നും കളമശ്ശേരി, ആലുവ, തൃശൂർ എന്നീ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എൻ.എച്ച് -66ലൂടെ കുന്നുംപുറം, ചേരാനല്ലൂർ ജങ്ഷൻ - കണ്ടെയ്നർ റോഡ് -ആനവാതിൽ ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഏലൂർ പാതാളം, മുപ്പത്തടം വഴി യാത്ര ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.