മാന്നാർ: പ്രവാസജീവിതത്തിനിടെ പൂവിട്ടമോഹം സഫലമായതിെൻറ നിർവൃതിയിലാണ് മാഹിനിപ്പോൾ. ഡ്രാഗൺ പഴത്തോടുള്ള ഇഷ്ടമാണ് സ്വന്തം വീട്ടിൽ തൈനട്ട് വിളയിച്ചെടുക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. വീടിെൻറ മട്ടുപ്പാവിൽ പഴം വിളഞ്ഞുനിൽക്കുന്നത് കാഴ്ചക്കാരിൽ കൗതുകമുണർത്തുമ്പോൾ മാന്നാർ കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ ആലുംമൂട്ടിൽ മാഹിെൻറ മനസ്സും നിറയുകയാണ്. പ്രവാസജീവിതത്തിനിടയാണ് ഡ്രാഗൺ ഫ്രൂട്ട് എന്ന പിത്തായപ്പഴം ഇദ്ദേഹത്തിെൻറ മനസ്സിൽ ഇടം നേടുന്നത്.
രുചിയും ഗുണവും തിരിച്ചറിഞ്ഞ് വീട്ടിൽ നട്ടുപിടിപ്പിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഭാര്യ സെലീനയോട് പറഞ്ഞ് വിൽപനക്കാരിൽനിന്ന് ഡ്രാഗൺ ഫ്രൂട്ടിെൻറ തൈ സംഘടിപ്പിച്ചു. രണ്ടുവർഷത്തിനിടെ പലതവണ പൂവിട്ടെങ്കിലും രണ്ടുപ്രാവശ്യം മാത്രമാണ് കായ് പാകമെത്തിയത്. മധുരമുള്ള ഇനം ഡ്രാഗൺ ഫ്രൂട്ടാണിതെന്ന് മാഹിൻ പറയുന്നു.
ഐ.ഡി മിൽക്കിെൻറ വിതരണക്കാരനായ ഇദ്ദേഹം മുമ്പ് മുന്തിരിച്ചെടി വളർത്തി വിളവെടുത്തിട്ടുണ്ട്. വളരെ കുറഞ്ഞ പരിപാലനം മാത്രമേ ഡ്രാഗൺ ചെടികൾക്ക് ആവശ്യമുള്ളൂ. വിത്തുപാകി മുളപ്പിച്ചോ വള്ളിത്തണ്ടുകൾ നട്ടോ വളർത്തിയെടുക്കാം. കിലോക്ക് 300 മുതൽ 550 രൂപവരെ വിപണിയിൽ വിലയുണ്ട്. കേരളത്തിൽ ചില സ്ഥലങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ഇത് കൃഷി ചെയ്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.