പന്തളം: ഗുജറാത്തിന് വേണ്ടി സന്തോഷ് ട്രോഫി ബൂട്ട് കെട്ടിയ ഫുട്ബാൾ താരം തുമ്പമൺ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മൂന്നാം വാർഡിൽനിന്ന് ജനവിധി തേടുന്നു. മുൻ ഫുട്ബോൾ താരം ജോൺ കോശിയാണ് വാർഡിൽ വോട്ട് തേടുന്നത്.
കേരത്തിലെ അതിപുരാതന ക്ലബായ തുമ്പമൺ സി.ടി.എഫ്.എക്ക് വേണ്ടിയാണ് കളിച്ചു തുടങ്ങിയത്. കുണ്ടറ അലൈൻഡിന് വേണ്ടിയും ആലപ്പുഴ ജില്ല ടീമിന് വേണ്ടിയും ബൂട്ട് െകട്ടി. പിന്നീട് കെ.എസ്.ആർ.ടി.സി ടീമിൽ അംഗമായി. തുടർന്ന് ഗുജറാത്തിൽ പോവുകയായിരുന്നു.
അവിടെ ബറോഡ ജില്ല ടീമിൽ സെലക്ഷൻ കിട്ടി. പിന്നീട് സ്റ്റേറ്റ് ടീമിൽ അഞ്ചുവർഷം ബാൾ തട്ടി. അവസാന രണ്ടുവർഷം ടീം ക്യാപ്റ്റൻ ആവുകയും ചെയ്തു. തുടർന്ന് ഗൾഫിൽ 25 വർഷം ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തി കോൺഗ്രസിൽ സജീവമായി.
2010ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം കൈവരിക്കുകയും ചെയ്തു. ഈ വർഷവും കോൺഗ്രസിന് വേണ്ടി തുമ്പമൺ പഞ്ചായത്ത് വാർഡ് മൂന്നിൽ മത്സരിക്കുന്നു. പഞ്ചായത്തിലെ ഈ വാർഡിൽ ജോൺ കോശിക്ക് എതിർ സ്ഥാനാർഥിയായി ഒരാൾ മാത്രമാണ്, എൽ.ഡി.എഫിലെ ശോശാമ്മ മോനി ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.