കിഴക്കമ്പലം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്വകാര്യ ബസ് സര്‍വിസുകള്‍ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ സര്‍വിസ് നിര്‍ത്തി ബസ് ഉടമ പോത്ത് കച്ചവടത്തിനിറങ്ങി. രണ്ട് ബസ് സ്വന്തമായുള്ള പള്ളിക്കര അച്ചപ്പന്‍കവലയിലെ കൊടിയന്‍ ജോര്‍ജാണ് ബസ് സര്‍വിസ് നിര്‍ത്തി പോത്തുകിടാവ് കച്ചവടം തുടങ്ങിയത്.
ലോക്ഡൗണ്‍ ആരംഭിച്ചതോടെ ജോര്‍ജിെൻറ രണ്ടു ബസും ഷെഡില്‍ കയറ്റിയിട്ടിരിക്കുകയാണ്. ഇടക്കൊന്ന് സര്‍വിസ് പുനരാരംഭിെച്ചങ്കിലും ജീവനക്കാര്‍ക്ക് ചെലവിനുള്ളതുപോലും കിട്ടിയില്ല. ഇതോടെ സര്‍വിസും അവസാനിപ്പിച്ചു. ബസ് ജീവനക്കാരില്‍ പലരും മറ്റ് ജോലികള്‍ക്കാണ് ഇപ്പോള്‍ പോകുന്നത്.
സര്‍വിസ് നിര്‍ത്തിയതിനുശേഷം തുടങ്ങിയ പുതിയ ജോലി വലിയ കുഴപ്പമില്ലെന്നാണ് ജോര്‍ജ് പറയുന്നത്. ഹരിയാനയില്‍നിന്നാണ് മുറ ഇനത്തില്‍പെട്ട പോത്തുകിടാക്കളെ കൊണ്ടുവരുന്നത്. രോഗപ്രതിരോധ ശേഷി കൂടുതലുള്ള ഇനമാണെന്നതിനാല്‍ പ്രത്യേക പരിചരണവും ആവശ്യമായി വരുന്നില്ല. ഒരു ലോഡില്‍ 35 എണ്ണം കൊണ്ടുവരും. ഇത്തരത്തില്‍ ഇതേവരെ മൂന്ന് ലോഡാണ് വന്നത്. വന്നതെല്ലാം ചില്ലറ വിലയ്ക്ക് വില്‍പന നടത്തി. ഒന്നിന് 22,000 രൂപയോളം വിലവരും.
ആറു മുതല്‍ 10 മാസം വരെ പ്രായമുള്ള കിടാക്കളാണ് വരുന്നത്. ഇതിനു ഒരുവര്‍ഷം മികച്ച ഭക്ഷണം നല്‍കി പരിചരിച്ചാല്‍ 300-400 കിലോയോളം തൂക്കമുണ്ടാകും. ഗോതമ്പ് തവിടും വയ്ക്കോലും വെള്ളവുമാണ് ഭക്ഷണം. തരിശു പാടശേഖരങ്ങളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ മേയാന്‍ വിടുന്നതാണ് പതിവുരീതി. പോത്തുകിടാവ് കച്ചവടത്തോടൊപ്പം ആട്, കോഴി, പാത്ത, താറാവ് കച്ചവടവും ജോര്‍ജ് തുടങ്ങിയിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.