കൊച്ചി: ജില്ലയിൽ ഷിെഗല്ല സ്ഥിരീകരിച്ച ചോറ്റാനിക്കരയിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിൽ രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചില്ല. എങ്കിലും പ്രതിരോധത്തിൽ അയവുവരുത്താതെയാണ് ആരോഗ്യവിഭാഗത്തിെൻറ പ്രവർത്തനം. പുറത്തുനിന്നുള്ള ഭക്ഷണമാണ് ഉറവിടമെന്നാണ് നിലവിലെ വിലയിരുത്തൽ.
രോഗം സ്ഥിരീകരിച്ച ചോറ്റാനിക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കിണറുകളിൽ ക്ലോറിനേഷൻ ഉൾെപ്പടെ പൂർത്തിയായി. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഉൾെപ്പടെ പ്രദേശത്തെ 14 കിണറുകളിലെ വെള്ളത്തിെൻറ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചെങ്കിലും രോഗാണുവിെൻറ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല. പഞ്ചായത്ത്തലത്തിലും വാർഡ്തലത്തിലും പ്രത്യേക യോഗം ചേർന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കരുതൽ തുടരാനാണ് ആരോഗ്യ വകുപ്പിെൻറ തീരുമാനം. വാർഡ്തലത്തിലും പഞ്ചായത്ത് തലത്തിലും ഷിെഗല്ല പ്രതിരോധം ഉറപ്പാക്കാനായി പ്രത്യേക യോഗങ്ങൾ ചേരും.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിലെ റാപ്പിഡ് റെസ്പോൺസ് ടീം അടിയന്തര യോഗം കൂടി സ്ഥിതിഗതി വിലയിരുത്തിയിരുന്നു. ജില്ല മെഡിക്കൽ ഓഫിസിലെയും കളമശ്ശേരി മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെയും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ രോഗം സ്ഥിരീകരിച്ച പ്രദേശം സന്ദർശിച്ചു.
ചോറ്റാനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും കീച്ചേരി കമ്യൂണിറ്റി ഹെൽത്ത് സെൻററിെൻറയും നേതൃത്വത്തിൽ പ്രദേശത്ത് ആരോഗ്യ സർവേ നടത്തി. വയറിളക്കം ഉൾെപ്പടെയുള്ളവ പ്രദേശത്ത് പടരുന്നുണ്ടോ എന്നറിയാനായാണ് സർവേ. കൂടാതെ സ്വകാര്യ ആശുപത്രികളിലും ആയുഷ് ഉൾെപ്പടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലും വയറിളക്ക രോഗസർവേയും നടക്കുന്നു.
ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ വിഭാഗവും പരിശോധന നടത്തി. വരുംദിവസങ്ങളിലും പരിശോധന തുടരും. സുരക്ഷിതമല്ലാത്ത രീതിയിൽ ഭക്ഷണം പാകംചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.