തെരുവുനായ്​ക്കളെ കൊന്നതിൽ തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് മുന്നിൽ

വിവിധ മൃഗക്ഷേമ സംഘടനകളുടെയും അനിമൽ റൈറ്റ് ആക്ടിവിസ്​റ്റുകളുടെയും

നേതൃത്വത്തിൽ കറുത്ത തുണികൊണ്ട് കണ്ണുകെട്ടി നടത്തിയ പ്രതിഷേധം

തെരുവുനായ്​ക്കളുടെ കൂട്ടക്കൊല: തൃക്കാക്കര നഗരസഭ ഓഫിസിൽ മൃഗസ്​നേഹികളുടെ പ്രതിഷേധം

കാക്കനാട്: തെരുവുനായ്ക്കളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൃഗസ്നേഹികളുടെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസി​െൻറ നേതൃത്വത്തിൽ നായ്ക്കുട്ടികളെയും കൊണ്ടായിരുന്നു പ്രതിഷേധം.

കോഴിക്കോട് സ്വദേശികളായ മൂവർ സംഘത്തിന്​ നായ്ക്കളെ കൊല്ലാൻ ചുമതല നൽകിയത് നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരു​െന്നന്ന് കഴിഞ്ഞ ദിവസം പ്രതികൾ മൊഴി നൽകിയിരുന്നു. 50ഓളം നായ്ക്കളുടെ ജഡങ്ങളാണ് നഗരസഭയുടെ ഡംപിങ് യാർഡിന് സമീപത്തുനിന്ന് കണ്ടെടുത്തത്. കുറ്റവാളികൾക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

നഗരസഭക്ക് മുന്നിൽ നായ്​ക്കുട്ടികളെ ഉയർത്തിപ്പിടിച്ചായിരുന്നു നിൽപ്സമരം. നഗരസഭ കവാടത്തിനുസമീപം കുത്തിയിരുന്ന് സമരം തുടരാൻ ശ്രമിക്കവെ പൊലീസ് ഇവരെ പുറത്താക്കി.

തൃക്കാക്കര നഗരസഭ കാര്യാലയ വളപ്പിൽ സമരങ്ങൾ വിലക്കി നേര​േത്ത ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇടപെടൽ. തുടർന്ന്, ചത്ത നായ്ക്കളെ കുഴിച്ചിട്ടിരുന്ന നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തിയ സമരക്കാർ നായ്ക്കളെ കുഴികുത്തിമൂടിയ സ്ഥലത്ത് ആദരാഞ്ജലി അർപ്പിച്ചു. മെഴുകുതിരി തെളിച്ച് പ്രതീകാത്മകമായി പ്രാർഥിച്ചശേഷമായിരുന്നു മടങ്ങിയത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ മൊഴിയെടുക്കുന്നതിന്​ ബുധനാഴ്​ച ഹാജരായേക്കും. ബുധനാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇൻഫോപാർക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു.

Tags:    
News Summary - Street dog massacre: Animal lovers protest in Thrikkakara municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.