മരട്: ഇരുവൃക്കയും തകരാറിലായ യുവാവ് ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. കുമ്പളം പഞ്ചായത്ത് 13ാം വാര്‍ഡില്‍ വടക്കേചിറ്റയില് ഗോപിയുടെ മകന് സുജീഷാണ് (37) ഇരുവൃക്കയും തകരാറിലായി രണ്ട് വര്‍ഷമായി ചികിത്സയില്‍ കഴിയുന്നത്. ചികിത്സക്ക് നല്ലൊരു തുക വീടിെൻറ ആധാരം പണയപ്പെടുത്തിയും മറ്റും ഇതിനകം െചലവാക്കി.
വൃക്ക മാറ്റിവെക്കലിനും അനുബന്ധ ചികിത്സക്കുമുള്ള പണം കണ്ടെത്താനാവാതെ ഭാര്യയും രണ്ട് വയസ്സുള്ള മകനുമടങ്ങുന്ന കുടുംബം കണ്ണീരിലാണ്. സുജീഷിെൻറ ആേരാഗ്യസ്ഥിതി വഷളായതുമൂലം ഭാര്യക്കും ഇപ്പോള്‍ ജോലിക്ക് പോവാന്‍ പറ്റാത്ത അവസ്ഥയാണ്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് കഴിഞ്ഞുപോകുന്നത്.
ജനുവരി മുതല്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് വീതം ചെയ്തുവരുകയാണ്. കുടുംബത്തിെൻറ അവസ്ഥ മനസ്സിലാക്കി കുമ്പളം പഞ്ചായത്ത് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ചികിത്സ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. സുജീഷ് ചികിത്സ സഹായനിധി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കുമ്പളം ശാഖ, അക്കൗണ്ട് നമ്പര്‍: 0215073000000281, ഐ.എഫ്.എസ്.സി:SIBL 0000215. ഫോൺ: 9895574645.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.