മട്ടാഞ്ചേരി: മുങ്ങിയ ബോട്ടിൽ തട്ടി കൊച്ചി അഴിമുഖത്ത് വീണ്ടും മത്സ്യ ബന്ധനബോട്ട് അപകടത്തിൽപെട്ടു. ആളപായമില്ല. മറ്റൊരു ബോട്ടിൽ തൊഴിലാളികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
ബുധനാഴ്ച രാത്രിയാണ് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിഷ്ണു എന്ന ബോട്ട് അപകടത്തിൽപെട്ടത്. എൽ.എൻ.ജി ടെർമിനലിന് സമീപം മുങ്ങിക്കിടക്കുന്ന കുട്ടി ആണ്ടവൻ എന്ന ബോട്ടിൽ വയർ റോപ്പ് ചുറ്റി വിഷ്ണു ബോട്ട് കുടുങ്ങിക്കിടക്കുകയായിരുന്നു.
കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനവും തടസ്സപ്പെട്ടു. തുടർന്ന് രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻറുമെത്തി ബോട്ടിലെ 12 തൊഴിലാളികളെയും രക്ഷപ്പെടുത്തി. രുദ്രാക്ഷം എന്ന മറ്റൊരു ബോട്ടിെൻറ സഹായത്തോടെ പുലർച്ച മൂേന്നാടെ ബോട്ട് രക്ഷപ്പെടുത്തി വൈപ്പിൻ കാളമുക്ക് ഹാർബറിൽ കൊണ്ടുവന്നു. കാളമുക്ക് സ്വദേശി അനീഷ് ഗോപിയുേടതാണ് ബോട്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മട്ടാഞ്ചേരി: തകരാറിലായ ബോട്ട് നന്നാക്കാൻ കായലിലിറങ്ങിയ മത്സ്യത്തൊഴിലാളിയെ കാണാതായി. രാമേശ്വരം തെങ്കടാവു സ്വദേശി മുനിസ്വാമിയുടെ മകൻ ശെൽവകുമാറിനെയാണ് (32) കാണാതായത്. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.
കൊച്ചി ഫിഷറീസ് ഹാർബറിൽ നങ്കൂരമിട്ട ഭൈരവ് എന്ന ബോട്ടിെൻറ എൻജിൻ തകരാർ പരിഹരിക്കാൻ ബോട്ടിെൻറ അടിഭാഗത്ത് പോയതാണ് ശെൽവകുമാർ. പിന്നെ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ ജലരക്ഷാ അക്കാദമിയിലെ മുങ്ങൽവിദഗ്ധർ സംഭവസ്ഥലത്തെത്തി മൂന്നു മണിക്കൂറോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.