കോലഞ്ചേരി: സിനിമ ഷൂട്ടിങ് സെറ്റ് ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു. പുതുമുഖ സംവിധായകൻ എൽദോ ജോർജിെൻറ 'മരണവീട്ടിലെ തൂണ്' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കടമറ്റം നമ്പ്യാരുപടിയിൽ ഇട്ട രണ്ട് സെറ്റുകളിൽ ഒന്നാണ് കത്തിനശിച്ചത്. ശനിയാഴ്ച വൈകീട്ട് നാലേകാലോടെയാണ് സംഭവം.
പഴയ കാലത്തെ കഥ പറയുന്ന സിനിമക്കായി ഓലകൊണ്ട് നിർമിച്ച രണ്ട് സെറ്റുകളാണ് നമ്പ്യാരുപടി ചെമ്പലമല കോളനിക്ക് സമീപത്തെ പാടശേഖരത്തിൽ ഇട്ടിരുന്നത്. ഇവിടം കേന്ദ്രീകരിച്ച് മറ്റന്നാൾ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയാണ് തീപിടിത്തം. സാമൂഹികവിരുദ്ധർ തീയിട്ടതാണെന്നാണ് സംശയിക്കുന്നത്. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.
അണിയറ പ്രവർത്തകരുടെ പരാതിയെ തുടർന്ന് പുത്തൻകുരിശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽ കഴിഞ്ഞ വർഷം മേയിൽ ടോവിനോ തോമസ് നായകനായ 'മിന്നൽ മുരളി' എന്ന ചിത്രത്തിനായി കാലടി മണപ്പുറത്ത് നിർമിച്ച സിനിമ സെറ്റ് ബജ്റംഗ് ദൾ, വി.എച്ച്.പി പ്രവർത്തകർ നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.