ചെറായി: ചിട്ടി നടത്തി നാട്ടുകാരുടെ ലക്ഷക്കണക്കിന് രൂപയുമായി മുങ്ങിയയാൾ പിടിയിൽ. പള്ളിപ്പുറത്തെ ‘കല്ലറക്കൽ ചിട്ടീസ് ആൻഡ് ലോൺസ്’ സ്ഥാപന ഉടമ മുനമ്പം കല്ലറക്കൽ ജയറാമിനെയാണ് (57) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
ചിട്ടി വട്ടമെത്തിയ ശേഷം ആളുകൾക്ക് പണം നൽകാതെ കബളിപ്പിച്ച് നടന്ന ഇയാൾ ഒളിവിലായിരുന്നു. ഇതിനിടെ 38 ലക്ഷം രൂപ നൽകാത്തതിന്റെ പേരിൽ പള്ളിപ്പുറം സ്വദേശികളായ രണ്ടുപേർ കഴിഞ്ഞ വർഷം നവംബറിൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.പറവൂരിലും ചിട്ടി സ്ഥാപനം നടത്തിയിരുന്ന ഇയാൾക്കെതിരെ വേറെയും പരാതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.