കിഴക്കമ്പലം: നിരവധി പ്രതിഷേധങ്ങൾക്കും പരാതികൾക്കും ഒടുവിൽ മൂവാറ്റുപുഴ-പട്ടിമറ്റം-എറണാകുളം റൂട്ടിൽ വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി യാത്രാസൗജന്യം അനുവദിച്ചു. കിഴക്കമ്പലം ബേത്ലഹേം ദയറ സ്കൂൾ പ്രധാനാധ്യാപിക നൽകിയ പരാതിയെത്തുടർന്നാണ് ഗതാഗതമന്ത്രിയുടെ നടപടി. സ്വകാര്യ വാഹനങ്ങൾക്ക് പുറമെ 15ഓളം കെ.എസ്.ആർ.ടി.സി ബസുകളും ഈ റൂട്ടിൽ സർവിസ് നടത്തുന്നുണ്ട്. എന്നാൽ, ഈ ബസുകളിൽ വിദ്യാർഥികൾക്ക് സൗജന്യം അനുവദിച്ചിരുന്നില്ല. തുടർന്നാണ് മന്ത്രിക്ക് പരാതി നൽകിയത്.
ദയറാ സ്കൂളിന് പുറമെ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ, പട്ടിമറ്റം മാർകൂറിലോസ് സ്കൂൾ, കിഴക്കമ്പലം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, കൊച്ചിൻ കോളജ് പള്ളിക്കര എന്നിവയും ഈ റൂട്ടിലാണ് സ്ഥിതിചെയ്യുന്നത്. പല പ്രാവശ്യം ഒപ്പുേ ശേഖരണം നടത്തി മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.