മുങ്ങിയ വള്ളം അഴിമുഖത്തേക്ക് ഒഴുകിയെത്തിയത്​ ഭീഷണി

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് എൽ.എൻ.ജി ടെർമിനലിന് സമീപം ബുധനാഴ്ച രാവിലെ മുങ്ങി താഴ്ന്ന ഇൻബോർഡ് വള്ളം വ്യാഴാഴ്ച കപ്പൽ ചാലിന് സമീപത്തേക്ക് ഒഴുകിയെത്തിയത് അപകടഭീതി ഉയർത്തുന്നു. വലിയ വള്ളത്തി​െൻറ ചെറിയൊരു ഭാഗം മാത്രമാണ് നിലവിൽ കായലിൽ വെള്ളത്തിനു മുകളിൽ കാണാനാവുന്നത്. അടിത്തട്ട് ചെളിയിലും പൂണ്ടിരിക്കുകയാണ്. ഫോർട്ട്​കൊച്ചി - വൈപ്പിൻ റോ-റോ , എറണാകുളം - വൈപ്പിൻ ബോട്ട് സർവിസുകൾ സഞ്ചരിക്കുന്ന പാതയോട് ചേർന്നാണ് വള്ളം നില കൊള്ളുന്നത്.

നിരവധി മത്സ്യബന്ധന ബോട്ടുകൾ ഈ ഭാഗത്ത് കൂടി സഞ്ചരിക്കാറുണ്ട്. രാത്രി വള്ളം തിരിച്ചറിയാൻ കഴിയാത്തത് മത്സ്യബന്ധന ബോട്ടുകൾക്കും ഭീഷണിയാണ്. മേയ് 29 ന്അഴിമുഖത്ത് മുങ്ങിയ പൂർണ ശ്രീ എന്ന ബോട്ടിൽ തട്ടിയാണ് കഴിഞ്ഞദിവസം പുലർച്ച വള്ളം മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന 48 തൊഴിലാളികളെ മറ്റൊരു വള്ളക്കാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിരുന്നു.

വള്ളം കപ്പൽ ചാലിൽ ഒഴുകിയെത്തിയതോടെ കൊച്ചി തുറമുഖ ട്രസ്​റ്റ്​ അധികൃതർ വള്ളം നീക്കാൻ ഉടമയോട് നിർദേശിച്ചിരിക്കയാണ്.

കൊച്ചി നീൽ ഡൈവേഴ്സി​െൻറ സഹകരണത്തോടെ ലക്ഷമീ ക്രെയിൻ സർവിസി​െൻറ വലിയ ക്രെയിൻ ഉപയോഗിച്ച് വള്ളം നീക്കാനുള്ള പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. അടിയൊഴുക്കും ചളിയും ശ്രമത്തിന് പ്രതിസന്ധി സൃഷ്​ടിക്കുന്നതായി പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി മുങ്ങിയ ആഷിഖ്​ മോൻ എന്ന ബോട്ട് ജങ്കാർ ജെട്ടിയിൽ കെട്ടിയിട്ടുവെങ്കിലും ഇതും കായലിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - The sinking boat threatened to float into the estuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.