മൂവാറ്റുപുഴ: മോഷ്ടിക്കാൻ കയറിയ സ്ഥലത്തിരുന്ന് മദ്യപിച്ച് ഉറങ്ങിയ തസ്കരനെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. മോഷ്ടിക്കാൻ കയറിയ കടയിലിരുന്ന് മദ്യപിക്കണമെന്ന് തോന്നിയതാണ് വിനയായത്. മദ്യലഹരിയിൽ അവിടെത്തന്നെ കിടന്നുറങ്ങിയ ഇയാളെ രാവിലെ സ്ഥാപനം തുറക്കാനെത്തിയ ഉടമ, നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ബുധനാഴ്ച രാവിലെ രണ്ടാർകരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി മദ്യം വാങ്ങി കുറച്ചു സേവിച്ചശേഷം കുപ്പി അരയിൽ തിരുകിയശേഷം സ്ഥാപനത്തിെൻറ പൂട്ട് തകർത്ത് അകത്തുകയറിയ ഇയാൾ അവിടെ ഇരുന്ന് മദ്യപിച്ച് ലഹരിയിൽ ഉറങ്ങി പോകുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഉടമ സ്ഥാപനം തുറക്കാനെത്തുമ്പോൾ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി. അകത്തുകയറി നോക്കുമ്പോഴാണ് ഒരാൾ ഉറങ്ങുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. തൃശൂർ സ്വദേശിയാെണന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.